Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 6:43 PM GMT Updated On
date_range 1 Feb 2021 6:45 PM GMTപഞ്ചാബ് മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ ശിരോമണി അകാലിദളിനെ മൂന്നംഗ സമിതി പ്രതിനിധീകരിക്കും
text_fieldsbookmark_border
ചണ്ഡീഗഢ്(പഞ്ചാബ്): കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ മൂന്നംഗ സമിതി രൂപീകരിച്ച് ശിരോമണി അകാലിദൾ.
പ്രേം സിങ് ചന്ദുമജ്ര, മഹേഷിന്ദർ സിങ് ഗ്രെവാൾ, ദൽജിത്ത് സിങ്, ചീമ എന്നിവരാണ് സമിതിയിലുള്ളതെന്ന് പാർട്ടി വാർത്താ കുറിപ്പിൽ അറിയിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി യോഗത്തിൽ അധ്യക്ഷത വഹിക്കും. ഡൽഹിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കർഷക പ്രക്ഷോഭത്തെ കുറിച്ച് ചർച്ച ചെയ്യാൻ പഞ്ചാബ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത്. പഞ്ചാബ് ഭവനിലാണ് യോഗം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story