പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് പഞ്ചാബിലെ എ.എ.പി എം.എൽ.എ
text_fieldsഛണ്ഡിഗഡ്: ആം ആദ്മി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അപേക്ഷിച്ച് പഞ്ചാബിലെ എ.എ.പി എം.എൽ.എ സുഖ്പാൽ സിങ് ഖൈര. പഞ്ചാബ് നിയമസഭയിൽ പാർട്ടിയുടെ ചീഫ് വിപ്പ് സ്ഥാനത്തിൽ നിന്നും സംസ്ഥാന വക്താവ് സ്ഥാനത്തിൽ നിന്നും തന്നെ ഉടൻ ഒഴിവാക്കണമെന്നാണ് സുഖ്പാൽ പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തനിക്ക് നൽകിയിട്ടുള്ള സ്ഥാനങ്ങൾ പാർട്ടിയിൽ തന്നേക്കാൾ അർഹതയുള്ള നേതാക്കൾക്ക് കൈമാറുന്നതാകും ഉചിതമെന്നും ഭോലാത് എം.എൽ.എ കൂടിയായ സുഖ്പാൽ പറയുന്നു. ജനപ്രതിനിധിയെന്ന നിലയിലും സാധാരണ പ്രവർത്തകനായും പാർട്ടിക്ക് വേണ്ടി സേവനം ചെയ്യുന്നതിൽ സന്തോഷമുണ്ട്. പാർട്ടി നൽകിയിട്ടുള്ള സ്ഥാനങ്ങൾ ഒഴിവാക്കുകയാണെന്നും സുഖ്പാൽ വ്യക്തമാക്കുന്നു.
എ.എ.പിയുടെ പഞ്ചാബ് യൂനിറ്റ് പുന:സംഘടന സംബന്ധിച്ച് ഡൽഹിയിൽ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കയാണ് സുഖ്പാൽ സിങ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യോഗത്തിൽ എം.പി ഭഗവന്ദ്മന്നാണ് പഞ്ചാബ് യൂനിറ്റ്കൺവീനർ.
തെരഞ്ഞെടുപ്പിന് ശേഷം എ.എ.പി പ്രധാന പദവികളൊന്നും നൽകാത്തതിലുള്ള അതൃപ്തിയാണ് സുഖ്പാലിെൻറ ഇപ്പോഴത്തെ നീക്കത്തിന് കാരണമെന്നാണ് എ.എ.പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.