പ്രതിഷേധത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു
text_fieldsഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ മരിച്ച രണ്ട് കർഷകരുടെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മൊഗാ ജില്ലയിലെ ഭീന്ദർ ഖുർദ് ഗ്രാമത്തിലെ ഗുർബച്ചൻ സിംഗ് (80), മൻസ ജില്ലയിലെ ബച്ചോവാന ഗ്രാമത്തിലെ കർഷകൻ ഗുർജന്ത് സിംഗ് എന്നിവരാണ് മരിച്ചത്.
ഗുർബച്ചൻ സിംഗ് ബുധനാഴ്ച മൊഗയിൽ നടന്ന പ്രതിഷേധത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഗുർജന്ത് സിംഗ് പ്രക്ഷോഭത്തിനിടെ ഡൽഹിയിൽ വെച്ചാണ് മരിച്ചത്. 'ഇരുവരുടെയും മരണത്തിൽ കടുത്ത ദുഖമുണ്ട്. സർക്കാർ അവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നത്തിന് മുൻകൂട്ടി പരിഹാരം കാണണമെന്ന് അമരീന്ദർ സിംഗ് കേന്ദ്ര മന്ത്രി അമിതിഷായോട് ആവശ്യപ്പെട്ടു. കർഷർക്കെതിരെ നിലകൊള്ളുന്നത് ദേശീയ സുരക്ഷയ്ക്ക് ഗുരുതര അപകടമുണ്ടാക്കുമെന്നും നിയമനിർമ്മാണത്തെക്കുറിച്ചുള്ള നിലപാടിൽ പുനർവിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടു. ഇന്നു നടന്ന ചർച്ചക്ക് മുന്നോടിയായി ഷാ അമരീന്ദർ സിംഗിനെ സന്ദർശിച്ചിരുന്നു.
കർഷകരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കേണ്ടതുണ്ടെന്ന് കൂടിക്കാഴ്ചക്കിടെ പഞ്ചാബ് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. താനും കേന്ദ്രവും ഒരു തരത്തിലും മധ്യസ്ഥതയിൽ ഏർപ്പെട്ടിട്ടില്ല. കേന്ദ്രവും കർഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.