കാർഷിക ബില്ലിൽ പ്രതിഷേധിച്ച് പഞ്ചാബ് ബി.ജെ.പി ജനറൽ സെക്രട്ടറി രാജിവെച്ചു, പാർട്ടിക്കെതിരെ രൂക്ഷ വിമർശനം
text_fieldsഅമൃത്സർ: കാർഷിക ബില്ലിൽ പ്രതിഷേധിച്ച് പഞ്ചാബ് ബി.ജെ.പി ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗവുമായ മാൽവീന്ദർ കാങ് രാജിവെച്ചു.
''കർഷകർ, ഇടനിലക്കാർ, ചെറുകിട വ്യാപകാരികൾ, തൊഴിലാളി സംഘടനകൾ എന്നിവർ കേന്ദ്ര സർക്കാറിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുകയാണ്. ബി.ജെ.പി സെക്രട്ടറിയെന്ന നിലയിലും കോർ കമ്മറ്റി അംഗമെന്ന നിലയിലും ഞാൻ അവർക്ക് പിന്തുണയുമായി ശബ്ദമുയർത്തിയിട്ടുണ്ട്. പാർട്ടിയുടെ സംസ്ഥാന ദേശീയ നേതാക്കളോട് ഞാൻ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും ഗുണാത്മകമായ തീരുമാനങ്ങൾ എടുക്കാനും നിർദേശിച്ചിരുന്നു. പക്ഷേ അവർ ചെവികൊണ്ടില്ല. കർഷകർക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി, കോർകമ്മറ്റി അംഗം, പ്രാഥമിക അംഗത്വം എന്നിവ ഞാൻ രാജിവെക്കുന്നു'' - ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിൽ കാങ് എഴുതി.
പഞ്ചാബ് ബി.ജെ.പി പഞ്ചാബികൾക്കുള്ളതല്ല. അവർക്ക് സംസ്ഥാനത്തെക്കുറിച്ച് ചിന്തയില്ല. എല്ലാവരും മോദി എപ്പോഴും ശരിയെന്ന് പറഞ്ഞിരിക്കുകയാണ്. ഒരു ബി.ജെ.പി നേതാവ് താൻ പാകിസ്താൻ ഭാഷ സംസാരിക്കുകയാണെന്ന രീതിയിലും എന്നെ കുറ്റപ്പെടുത്തി - കാങ് പി.സി.സി ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം കാങിെൻറ രാജിയെക്കുറിച്ച് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അശ്വനി ശർമ പ്രതികരിച്ചു. ഞാൻ ഈ വാർത്ത പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. എനിക്ക് രാജിക്കത്ത് ലഭിക്കുവോളം വിഷയത്തിൽ പ്രതികരിക്കാനല്ലെന്നും ശർമ അറിയിച്ചു.
കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടിരുന്നു. പഞ്ചാബിലും ഹരിയായയിലും കർഷകസമരങ്ങൾ രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്വന്തം പാളയത്തിൽ കൂടി പ്രശ്നങ്ങൾ രൂപപ്പെടുന്നത് ബി.ജെ.പിക്ക് തലവേദനയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.