വയറ്റിൽ അണുബാധ; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രിയിൽ
text_fieldsന്യൂഡൽഹി: വയറ്റിലെ അണുബാധയെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്നാണ് അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ വയറ്റിൽ അണുബാധയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബുധനാഴ്ച പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ പങ്കുള്ള രണ്ട് ഗുണ്ടകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ പഞ്ചാബ് പൊലീസിനെ ഭഗവന്ത് അഭിനന്ദിച്ചിരുന്നു. ജഗ് രൂപ് സിങ് രൂപ, മൻപ്രീത് സിങ് എന്ന മന്നു കുസ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെ സംസ്ഥാന സർക്കാർ നിർണായക യുദ്ധം ആരംഭിച്ചതായും അമൃത്സറിലെ ഗുണ്ടാ വിരുദ്ധ ഓപറേഷനിൽ പഞ്ചാബ് പൊലീസ് വലിയ വിജയം നേടിയതായും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരാനാണ് ഭഗവന്ത് മാനിന് ഡോക്ടർമാർ നൽകിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.