കാർഷിക നിയമങ്ങൾക്കെതിരെ സർവകക്ഷി യോഗം വിളിച്ച് അമരീന്ദർ സിങ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സർവകക്ഷി യോഗം വിളിച്ചു. കർഷകവിഷയത്തിൽ െഎക്യം കാണിക്കാനാണ് യോഗം വിളിച്ചതെന്ന് അമരീന്ദർ വ്യക്തമാക്കി. െചാവ്വാഴ്ച രാവിലെ 11ന് പഞ്ചാബ്ഭവനിൽ വെച്ചാണ് യോഗം ചേരുക. ദുരഭിമാനം കാണിക്കേണ്ട സമയമല്ലെന്നും നാടിനും ജനങ്ങൾക്കുംവേണ്ടി നിൽക്കേണ്ട സമയമാണെന്നും യോഗം വിളിച്ചതിനു പിന്നാലെ അമരീന്ദർ പറഞ്ഞു.
നമ്മുടെ കർഷകർ ഇപ്പോൾ രണ്ടുമാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ മരിക്കുന്നു. സമരം െചയ്യുന്നവരെ പൊലീസ് മർദിക്കുകയും ഗുണ്ടകൾ ആക്രമിക്കുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കി അവരെ ഉപദ്രവിക്കുന്നുെവന്നും അമരീന്ദർ ചൂണ്ടിക്കാട്ടി. അതേസമയം, അമരീന്ദർ സിങ് ഗാലറിയിൽനിന്ന് കളിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.