അതിർത്തിയിൽ ചൈനക്കും പാകിസ്താനുമെതിരെ പേരാടാൻ തയാറാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
text_fields
ഛണ്ഡിഗഡ്: അതിർത്തിയിൽ സംഘർഷഭീഷണിയുയർത്തുന്ന ചൈനക്കും പാകിസ്താനുമെതിരെ പോരാടുന്നതിൽ പഞ്ചാബ് എല്ലായ്പ്പോഴും മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്.
അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അത് നേരിടാൻ ഇന്ത്യ തയാറാകേണ്ടതുണ്ട്. പാകിസ്താൻ എല്ലാ ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് വെടിവെപ്പ് നടത്തുകയും, ചൈന സൗഹൃദത്തെക്കുറിച്ച് സംസാരിച്ചുെകാണ്ട് രാജ്യത്തിന് അപകടമായ രീതിയിൽ തുടരുകയും ചെയ്യുന്നു. ഇന്ത്യ പാകിസ്താൻ ശക്തമായ പ്രഹരമാണ് നൽകാരുള്ളത്. ചൈനയേയും അതേ രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അമേരന്ദർ സിങ് പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ജീവത്യാഗം ചെയ്ത ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അനുസ്മരിച്ച മുഖ്യമന്ത്രി, രാജ്യത്തിനായുള്ള എല്ലാ പോരാട്ടങ്ങളിലും പഞ്ചാബ് മുന്നിലുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരി കാരണം സ്വാതന്ത്ര്യദിനാഘോഷങ്ങൾ പരിമിതപ്പെടുത്തിയെങ്കിലും നമ്മുടെ സ്വാതന്ത്ര്യം സാധ്യമാക്കിയ എല്ലാവരുടെയും ത്യാഗങ്ങൾ ഓർമ്മിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബിലെ സ്വാതന്ത്ര്യസമരസേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച ക്യാപ്റ്റൻ അമരീന്ദർ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ - പാരാമെഡിക്കൽ പ്രവർത്തകരേയും ലോക്ക്ഡൗൺ കാലയളവിൽ സൗജന്യ ഭക്ഷണവും മരുന്നും നൽകാൻ അശ്രാന്തമായി പരിശ്രമിച്ച സന്നദ്ധസംഘടനകളെയും അഭിവാദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.