കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രിയുടെ ധർണ
text_fieldsചണ്ഡിഗഡ്: കേന്ദ്ര സർക്കാറിന്‍റെ വിവാദ കാർഷിക നിയമത്തിനെതിരായ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രിയുടെ ധർണ. ഷഹിദ് ഭഗത് സിങ് നഗറിലെ ഘത്കാർ കാലനിലാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് ധർണ ഇരിക്കുന്നത്. ജന്മവാർഷിക ദിനത്തിൽ ഭഗത് സിങ്ങിന് മുഖ്യമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
കാർഷിക നിയമത്തിനെതിരെ പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അമരീന്ദർ സിങ് പറഞ്ഞു. സംസ്ഥാന വിഷയമായ കൃഷിയിൽ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമില്ല. നിയമനിർമാണം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പാവപ്പെട്ട കർഷകരാണ് രാജ്യത്തെ ഊട്ടുന്നത്. മുഴുവൻ ജനങ്ങളെയും ഊട്ടാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്തമുണ്ട്. കാർഷിക ബില്ലുകൾ തയാറാക്കുന്നതിന് മുന്നോടിയായി സർക്കാർ ചർച്ച നടത്തിയെന്ന കേന്ദ്ര മന്ത്രി നരേന്ദ്ര തോമറിന്‍റെ വാദം കളവാണ്. നിയമ നിർമാണം സംബന്ധിച്ച തീരുമാനമെടുത്ത ശേഷമാണ് അറിയിച്ചതെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.
ത്സകർഷകരുടെ പ്രതിഷേധം വലിയ സുരക്ഷാ ഭീഷണിക്ക് വഴിവെക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകി. കർഷകരുടെ പ്രതിഷേധത്തെ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ മുതലെടുക്കും. പ്രതിഷേധിക്കുന്ന കർഷകർ ഐ.എസ്.ഐക്ക് എളുപ്പമുള്ള ഇരയാകുമെന്നും അമരീന്ദർ സിങ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.