Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2021 2:08 PM IST Updated On
date_range 27 Oct 2021 2:08 PM ISTകാർഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് പഞ്ചാബ് സർക്കാർ
text_fieldsbookmark_border
ചണ്ഡിഗഡ്: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ എട്ടിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി. നവംബർ എട്ടിന് മുൻപായി കാർഷിക ബില്ലുകൾ കേന്ദ്രം റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാനത്ത് ഈ നിയമങ്ങൾ നടപ്പാക്കുന്നത് തടയാൻ സമ്മേളനത്തിൽ പ്രമേയം പാസാക്കുമെന്ന് ചരൺജിത്ത് സിങ് ചന്നി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ അതിർത്തി രക്ഷാസേനയുടെ അധികാര പരിധി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്ന ആവശ്യവും പ്രത്യേക സമ്മേളനത്തിൽ ഉന്നയിക്കും. 15 കിലോമീറ്ററിൽ നിന്നും അധികാര പരിധി 50 കിലോമീറ്ററായി വർധിപ്പിക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story