ദലിത് വിദ്യാർഥികൾക്ക് പഠനം സൗജന്യമാക്കുന്ന സ്കോളർഷിപ് പദ്ധതിയുമായി പഞ്ചാബ്
text_fieldsചണ്ഡീഗഢ്: പഞ്ചാബിലെ ദലിത് വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക് ഡോ:അംബേദ്കർ സ്കോളർഷിപ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അമരീന്ദർ സിങ്. ഒക്ടോബർ 31ന് വാത്മീകി ജയന്തിയോടനുബന്ധിച്ചാണ് സ്കോളർഷിപ് പ്രഖ്യാപിച്ചത്. വാത്മീകി മഹർഷിയുടെ ഓർമക്കായി നിർമിക്കുന്ന 50കോടിയുടെ പദ്ധതിക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു.
കേന്ദ്രസർക്കാരിെൻറ യാതൊരു ധനസഹായവുമില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. നൂറു ശതമാനം ഫീസിളവ് നൽകുന്ന പദ്ധതി വർഷത്തിൽ മൂന്നുലക്ഷത്തോളം പാവപ്പെട്ട ദലിത് കുട്ടികൾക്ക് പ്രയോജനകരമാകും.
സംസ്ഥാന സർക്കാരിെൻറ സബ്സിഡി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതിനാൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗുണം ലഭിക്കും. പുസ്തകങ്ങൾ, യൂണിഫോം എന്നിവ വാങ്ങാനായി മാസത്തിൽ പ്രേത്യക അലവൻസും നൽകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.