അമരീന്ദറിെൻറ അടുത്ത നീക്കമെന്ത്?; കോൺഗ്രസിൽ പുതിയ പ്രതിസന്ധി
text_fieldsന്യൂഡൽഹി: അപമാനിച്ചുവെന്ന് പരസ്യമായി വിളിച്ചു പറഞ്ഞ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിെൻറ അടുത്ത നീക്കം ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം. തെൻറ മുന്നിൽ സാധ്യതകൾ ഉണ്ടെന്നും അവസരം വരുേമ്പാൾ അതിനൊത്ത് പ്രവർത്തിക്കുമെന്നുമാണ് അമരീന്ദർ പറഞ്ഞത്.
അതേസമയം, അദ്ദേഹത്തിന് കോൺഗ്രസിൽ തുടരുന്നതിന് പല പ്രയാസങ്ങളുണ്ട്. പി.സി.സി പ്രസിഡൻറ് നവജോത്സിങ് സിദ്ദുവുമായി മാത്രമല്ല, തന്നെ മാറ്റണമെന്ന് ഹൈകമാൻഡിന് കത്തെഴുതിയ ഭൂരിപക്ഷം വരുന്ന എം.എൽ.എമാരുമായി ഒത്തുപോകാൻ അമരീന്ദറിന് കഴിയില്ല.
തന്നെ ഹൈകമാൻഡ് സംശയിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കേ, ഹൈകമാൻഡുമായും ഒരു ഒത്തുതീർപ്പിന് കഴിയാത്ത സ്ഥിതി. രാജിവെച്ചതോടെ അമരീന്ദർസിങ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയുമല്ല. ഫലത്തിൽ, തലമാറ്റത്തോടെ സംസ്ഥാന കോൺഗ്രസിൽ പ്രശ്നങ്ങൾ അവസാനിക്കുകയല്ല; പുതിയ പോര് തുടങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഹൈകമാൻഡ് ഇടപെടലുകളിൽ നിന്ന് ഭിന്നമാണ് പഞ്ചാബിലെ കാര്യങ്ങൾ.
എം.എൽ.എമാരുടെയോ സിദ്ദുവിെൻറയോ പിന്തുണയില്ലെങ്കിലും, ക്യാപ്റ്റന് സംസ്ഥാനത്ത് വിപുലമായ ബന്ധവും വലിയൊരളവിൽ സ്വീകാര്യതയുമുണ്ട്. തന്നെ നോവിച്ച കോൺഗ്രസിനോട് ഏറ്റുമുട്ടാനുള്ള മനോഭാവത്തിലാണ് അദ്ദേഹം.പല കാരണങ്ങളാൽ മാറ്റം അനിവാര്യമായി മാറിയെങ്കിലും അത് നടപ്പാക്കിയ സമയം, രീതി എന്നിവ തെറ്റായെന്ന കടുത്ത വിമർശനം ഹൈകമാൻഡ് നേരിടുന്നുണ്ട്. തലമാറ്റം വേണമെങ്കിൽ നേരത്തെ ആകാമായിരുന്നു. നാലു മാസം മാത്രമാണ് തെരഞ്ഞെടുപ്പിലേക്ക് ബാക്കിയെന്നിരിക്കേ, മുഖം മിനുക്കാൻ സമയം കുറവ്. നടപ്പാക്കേണ്ട തീരുമാനം ഹൈകമാൻഡ് വെച്ചു താമസിപ്പിച്ചുവെന്നാണ് ഒരു വിമർശനം.
ക്യാപ്റ്റനെ പിണക്കാതെയും അപമാനിക്കാതെയും തലമാറ്റം സാധ്യമാക്കാൻ കഴിഞ്ഞില്ലെന്നാണ് മറ്റൊരു വിമർശനം. പോരായ്മകൾ എന്തായാലും, പഞ്ചാബിൽ കോൺഗ്രസിെൻറ മുഖം ഇതുവരെ അമരീന്ദറാണ്. സംസ്ഥാനത്തെ ഏറ്റവും കരുത്തനായ നേതാവിനെ കൂടുതൽ മാന്യമായ രീതിയിൽ മാറ്റാമായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൂന്നിലേക്ക് ഒതുങ്ങിയിരിക്കേ തന്നെയാണ് പഞ്ചാബിൽ പാർട്ടിയുടെ സ്ഥിതി പരുങ്ങലിലാക്കുന്ന സംഭവ വികാസങ്ങൾ. ഇത് കോൺഗ്രസിെൻറ ഭാവി, ശേഷി എന്നിവയെക്കുറിച്ച ചർച്ചകളും സജീവമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.