അമൃതപാലിനെ പിടികൂടണം; ഈ മാസം 14 വരെ പഞ്ചാബിൽ പൊലീസുകാരുടെ ലീവ് റദ്ദാക്കി
text_fieldsന്യൂഡൽഹി: ഖലിസ്ഥാൻ വാദിയായ അമൃതപാൽ സിങ് സിഖുകാരുടെ യോഗത്തിന് ആഹ്വാം ചെയ്ത സാഹചര്യത്തിൽ ഈ മാസം 14 വരെ സംസ്ഥാനത്തെ എല്ലാ പോലീസുകാരുടെയും അവധി റദ്ദാക്കിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത, തന്റെ സഹായികളിലൊരാളെ സ്റ്റേഷനിൽ അതിക്രമിച്ചു കയറി രക്ഷപ്പെടുത്തിയ അമൃതപാൽ പൊലീസ് വലയത്തിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. ഇതുവരെ പഞ്ചാബ് പൊലീസിന് അമൃത പാലിനെ പിടികൂടാനായിട്ടില്ല.
എന്നാൽ ഈ മാസം 14ന് ബൈശാഖി ദിനത്തിൽ ബത്തിൻഡയിൽ "സർബത് ഖൽസ" സമ്മേളനം വിളിച്ചുകൂട്ടാൻ സിഖ് സംഘടനയായ അകാൽ തഖ്ത് മേധാവികളോട് അമൃതപാൽ ആവശ്യപ്പെട്ടിരിന്നു. അതേ സമയം അമൃതപാലിനെ പിടികൂടുന്നതിനായി സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
14 വരെ സംസ്ഥാനത്തെ എല്ലാ ഗസറ്റഡ്, നോൺ ഗസറ്റഡ് പൊലീസ് ഉദ്യോഗസ്ഥരുടെയും വീല് റദ്ദാക്കിയതായി ഡി.ജി.പി ഗൗരവ് യാദവ് ഇറക്കിയ ഉത്തരവിൽ പറയുന്നു. മുൻകൂട്ടി അനുവദിച്ച എല്ലാ ലീവുകളും റദ്ദാക്കാനും പുതിയ ലീവുകൾ അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞ മാസം പ്രത്യക്ഷപ്പെട്ട രണ്ട് വീഡിയോ സന്ദേശങ്ങളിലാണ് അമൃതപാലിന്‍റെ അഭ്യർഥന വന്നത്. ബൈശാഖിയിലെ സമ്മേളനത്തിന് മുന്നോടിയായി അമൃത്‌സറിലെ അകാൽ തഖ്തിൽ നിന്ന് ബത്തിൻഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്താനും അദ്ദേഹം അകാൽ തഖ്തിന്റെ മേധാവികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.