'എന്‍റെ പിതാവും ഒരു കർഷകനാണ്'; പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പഞ്ചാബ് ഡി.ഐ.ജി രാജിവെച്ചു
text_fieldsലുധിയാന: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് ഡി.െഎ.ജി രാജിവെച്ചു. ജയിൽ വകുപ്പ് ഡി.ഐ.ജി ലക്ഷ്മീന്ദർ സിങ് ജാഖറാണ് രാജിവെച്ചത്.
ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് താനും ഒരു കർഷകനായിരുന്നുവെന്ന് ലക്ഷ്മീന്ദർ സിങ് രാജിക്കത്തിൽ പറഞ്ഞു. തന്‍റെ പിതാവും കർഷകനായിരുന്നു. അദ്ദേഹം വയലിൽ അധ്വാനിച്ചാണ് എന്നെ പഠിപ്പിച്ചത്. ഇന്ന് എനിക്കുള്ള നേട്ടങ്ങളെല്ലാം ഒരു കർഷകനായ പിതാവിന്‍റെ അധ്വാനഫലമാണ്. കർഷകരോട് ഞാൻ എക്കാലവും കടപ്പെട്ടിരിക്കുന്നു - 56കാരനായ ലക്ഷ്മീന്ദർ സിങ് കത്തിൽ പറഞ്ഞു.
1989ലാണ് ലക്ഷ്മീന്ദർ സിങ് സർവിസിൽ പ്രവേശിച്ചത്. തന്‍റെ മാതാവാണ് ഗ്രാമത്തിലെ കൃഷികാര്യങ്ങളുടെ മേൽനോട്ടം നടത്തുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ഡൽഹിയിലെ തണുപ്പിൽ സമരം ചെയ്യുന്ന കർഷകരെ കുറിച്ച് അമ്മ ചോദിക്കുമ്പോൾ എനിക്ക് അവരുടെ കണ്ണിലേക്ക് നോക്കാൻ കഴിയുന്നില്ല. രാജിവെച്ച് പ്രക്ഷോഭത്തിനൊപ്പം അണിചേരാൻ അമ്മയും പിന്തുണച്ചു. താൻ ഉടൻ ഡൽഹിയിലേക്ക് തിരിക്കുമെന്നും ലക്ഷ്മീന്ദർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.