പഞ്ചാബ് തർക്കം: കോൺഗ്രസിൽ വഴി തെളിഞ്ഞില്ല
text_fieldsന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർസിങ്ങും നവജോത് സിങ് സിദ്ദു അടക്കമുള്ള വിമതരും തമ്മിൽ ഒത്തുതീർപ്പിെൻറ വഴി തെളിഞ്ഞില്ല. ഡൽഹിയിലെത്തിയ മുഖ്യമന്ത്രിയും ഒരു വിഭാഗം എം.പി, എം.എൽ.എമാരും ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നങ്ങൾ ബാക്കി.
പി.സി.സി പ്രസിഡൻറ് സ്ഥാനം വേണമെന്ന നിലപാടിൽ സിദ്ദു ഉറച്ചു നിൽക്കേ, മുഖ്യമന്ത്രി കടുത്ത എതിർപ്പ് തുടരുകയാണ്. ഇതിനിടെ, നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് എം.എൽ.എമാർക്കിടയിലെ അതൃപ്തി പരിഹരിക്കാൻ അമരീന്ദർ സിങ്ങിനോട് ദേശീയ നേതൃത്വം നിർദേശിച്ചു. നവജോത്സിങ് സിദ്ദുവിെൻറയും മന്ത്രി, എം.എൽ.എമാരുടെയും പ്രതിഷേധം ഉരുണ്ടു കൂടിയ പശ്ചാത്തലത്തിൽ രണ്ടാം വട്ടം ചർച്ചക്ക് ഡൽഹിയിൽ എത്തിയതായിരുന്നു അമരീന്ദർ.
മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ തർക്ക പരിഹാര സമിതിയുമായി അമരീന്ദർ ചർച്ച നടത്തി. വിമത എം.എൽ.എമാരുെട മണ്ഡലങ്ങളിലെ മന്ദീഭവിച്ച വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ രാഹുൽ ഗാന്ധി പഞ്ചാബിൽ നിന്നുള്ള എം.പിമാരുമായും എം.എൽ.എമാരുമായും ചർച്ച നടത്തി. തനിക്കെതിരെ എതിരാളികളേക്കാൾ ശക്തമായി പാർട്ടിക്കുള്ളിൽ നിന്ന് സിദ്ദുവും മറ്റും ഉയർത്തുന്ന വെല്ലുവിളി അവസാനിപ്പിക്കാൻ നേതൃത്വം നടപടി എടുക്കണമെന്ന അമരീന്ദർ സമിതി നേതാക്കളോട് പറഞ്ഞു. സിദ്ദുവിെൻറ പല പ്രസ്താവനകളുമായും യോജിക്കാൻ കഴിയില്ലെന്ന കാഴ്ചപ്പാടാണ് നേതൃത്വത്തിേൻറതെന്ന് ഖാർഗെ മുഖ്യമന്ത്രിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.