Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2021 5:20 AM GMT Updated On
date_range 14 April 2021 5:20 AM GMTഏപ്രിൽ 21ന് ഡൽഹിയിലേക്ക് കൂറ്റൻ മാർച്ച് നടത്തുമെന്ന് പഞ്ചാബിലെ കർഷക സംഘടന
text_fieldsbookmark_border
ന്യൂഡൽഹി: ഏപ്രിൽ 21ന് ഡൽഹിയിലേക്ക് കൂറ്റൻ മാർച്ച് നടത്തുമെന്ന് കർഷക നേതാക്കൾ. കർഷകർ, ആക്ടിവിസ്റ്റുകൾ, വനിതകൾ അടക്കമുള്ളവർ റാലിയിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ബതിൻഡയിൽ നടന്ന ബൈസാഖി സമ്മേളനത്തിൽ വെച്ച് എകത ഉഗ്രഹൻ സംസ്ഥാന പ്രസിഡന്‍റ് ജോഗീന്ദർ സിങ് ഉഗ്രഹനാണ് പ്രഖ്യാപനം നടത്തിയത്. ഇവിടെയടക്കം പഞ്ചാബിലെ 38 ഇടങ്ങളിൽ കർഷക നിയമത്തിനെതിരെ പ്രതിഷേധവുമായി ബൈസാഖി കോൺഫറൺസ് നടത്തിയിരുന്നു.
കർഷകർക്ക് കേന്ദ്ര സർക്കാർ നീതി നൽകുവോളം പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. മെയ് മാസത്തിൽ പാർലമെന്റിലേക്ക്കർഷകർ കൂട്ടമായി നടന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story