കർഷക ബന്ദ്: പഞ്ചാബിൽ ജനജീവിതം നിശ്ചലം
text_fieldsചണ്ഡിഗഢ്: കർഷക ബന്ദിനെ തുടർന്ന് പഞ്ചാബിൽ ജനജീവിതം നിശ്ചലമായി. വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിൽ നിയമപരമായ ഉറപ്പ് വേണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മുതൽ വൈകീട്ട് നാലുവരെ നടന്ന ബന്ദിൽ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അവശ്യ സർവിസുകളെ ബന്ദിൽനിന്ന് ഒഴിവാക്കിയിരുന്നു.
പാട്യാല, ജലന്ധർ, അമൃത്സർ, ഫിറോസ്പൂർ, ഭട്ടിൻഡ തുടങ്ങിയ ഇടങ്ങളിലെ ഹൈവേകൾ സമരക്കാർ ഉപരോധിച്ചു. 35 ദിവസമായി നിരാഹാര സമരം തുടരുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിക്കൽ കൂടിയായിരുന്നു ബന്ദ്. ബന്ദ് വൻ വിജയമായിരുന്നെന്ന് കർഷക നേതാവ് സർവൻ സിങ് പാന്ദർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.