മയക്കുമരുന്ന് പിടികൂടാൻ സഹായിക്കുന്നവർക്ക് 2.40 ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് പഞ്ചാബ്
text_fieldsഅമൃത്സർ: മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്ന ഏതൊരു വ്യക്തിക്കും 2.40 ലക്ഷം രൂപ വരെ പാരിതോഷികം നൽകുന്ന നയത്തിന് പഞ്ചാബ് സർക്കാർ ബുധനാഴ്ച അംഗീകാരം നൽകി. മയക്കുമരുന്ന് കള്ളക്കടത്തുകാരെയും വ്യാപാരികളെയും തടയാൻ സർക്കാരിനെ സഹായിക്കുന്നതിൽ സജീവമായ പങ്ക് വഹിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയാണിതെന്ന് നയ പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
ഗണ്യമായ അളവിൽ മയക്കുമരുന്ന് വീണ്ടെടുക്കുന്നതിലേക്ക് നയിക്കുന്ന സുപ്രധാന വിവരങ്ങൾ നൽകിയതിനും സർനാർക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻ.ഡി.പി.എസ്) ആക്റ്റ് 1985, അതുപോലെ, എൻ.ഡി.പി.എസ് നിയമത്തിലെ പി.ഐ.ടി (നിയവിരുദ്ധ കള്ളക്കടത്ത് തടയൽ) 1988 തുടങ്ങിയവയിെല വ്യവസ്ഥകൾ വിജയകരമായി നടപ്പിലാക്കാൻ സഹായിച്ചതിനും സർക്കാർ ജീവനക്കാർക്കും വിവരങ്ങൾ നൽകുന്ന മറ്റുള്ളവർക്കും അതിന്‍റെ ഉറവിടങ്ങൾക്കും പുതിയ പോളിസി പ്രകാരം അംഗീകാരങ്ങൾ നൽകുമെന്ന സംസ്ഥാന പോലീസ് മേധാവി ദിൻകർ ഗുപ്ത പറഞ്ഞു.
വിജയകരമായ അന്വേഷണം, പ്രോസിക്യൂഷൻ, അനധികൃതമായി കൈവശം വെക്കുന്ന വസ്തുവകകൾ പിടിച്ചെടുക്കൽ, മുൻകരുതൽ തടങ്കലിൽ വയ്ക്കൽ, മറ്റ് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള പ്രതിഫലത്തിന്‍റെ അളവ് ഓരോ കേസും അനുസരിച്ച് തീരുമാനിക്കുമെന്നും പോലീസ് ഡയറക്ടർ ജനറൽ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.