Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേന്ദ്രത്തി​െൻറ കാർഷിക നിയമത്തെ തള്ളി പഞ്ചാബ്​; പുതിയ നിയമ നിർമാണം
cancel
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രത്തി​െൻറ കാർഷിക...

കേന്ദ്രത്തി​െൻറ കാർഷിക നിയമത്തെ തള്ളി പഞ്ചാബ്​; പുതിയ നിയമ നിർമാണം

text_fields
bookmark_border

അമൃത്​സർ: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങളെ തള്ളി പഞ്ചാബ്​. നരേന്ദ്രമോദി സർക്കാറി​െൻറ മൂന്ന്​ കാർഷിക നിയമങ്ങൾക്ക്​ ബദലായി പഞ്ചാബ്​ സർക്കാർ മൂന്ന്​ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു. കാർഷിക നിയമത്തിനെതിരെ സംസ്​ഥാനത്ത്​ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്​ പഞ്ചാബ്​ സർക്കാറി​െൻറ പുതിയ പ്രതിരോധം.

പ്രതിഷേധം ശക്തമായതോടെ കേന്ദ്രത്തി​െൻറ കാർഷിക നിയമത്തെ തള്ളിക്കളയാൻ നിയമനിർമാണം നടത്താൻ പഞ്ചാബ്​ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ വിവാദ കാർഷിക നിയമം തള്ളിക്കളയുന്ന ആദ്യ സംസ്​ഥാനമായി പഞ്ചാബ്​.

ധനമന്ത്രി മൻപ്രീത്​ സിങ്​ ബാദൽ 1908 സിവിൽ പ്രൊസീജ്യർ ചട്ടം ഭേദഗതി ബിൽ പ്രത്യേക നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചു. കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങ​ൾക്കെതിരെയും വൈദ്യുതി നിയമ ഭേദഗതികളുടെയും സർക്കാറി​െൻറ ആശങ്കകളെക്കുറിച്ച്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങളെ സംസ്​ഥാനതലത്തിൽ നേരിടാനാണ്​ പഞ്ചാബി​ലെ കോൺഗ്രസ്​ സർക്കാറി​െൻറ നീക്കം.

പ്രത്യേക നിയമസഭ സമ്മേളനത്തി​ൽ അവതരിപ്പിക്കുന്ന കാർഷിക ബില്ലി​െൻറ കരട്​ രൂപം കൈമാറാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആം ആദ്​മി പാർട്ടി എം.എൽ.എമാർ നിയമസഭയിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയും ചെയ്​തു. നിയമസഭ മന്ദിരത്തിൽ രാത്രി മുഴുവൻ ധർണ നടത്തി. സംസ്​ഥാന സർക്കാറി​െൻറ കാർഷിക നിയമത്തെ പിന്തുണക്കുന്നതായി ആം ആദ്​മി പറഞ്ഞു. എന്നാൽ കരടി​െൻറ പകർപ്പ്​ പ്രതിപക്ഷത്തിന്​ നൽകണമെന്നും പകർപ്പുകൾ കൈവശമില്ലാതെ എം.എൽ.എമാർക്ക്​ ചർച്ചയിൽ പ​െങ്കടുക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവും എ.എ.പി നേതാവുമായ ഹർപാൽ ചീമ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabFarm billsAgricultural Laws
News Summary - Punjab govt presents Three Bills to negate three agriculture laws
Next Story