കാർഷിക നിയമം: പഞ്ചാബ് ബദൽ നിയമനിർമാണത്തിന്, കേരളത്തിന് മൗനം
text_fieldsന്യൂഡൽഹി: കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമ പരിഷ്കരണം തള്ളി ബദൽ നിയമം പാസാക്കാൻ ഈ മാസം 19ന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു.
പുതിയ നിയമത്തിനെതിരെ ബദൽ നിയമം പാസാക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ബദൽ നിയമം പാസാക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങളോട് അഭ്യർഥിച്ചിരുന്നു.
അതേസമയം, കേന്ദ്രത്തിെൻറ പുതിയ നിയമത്തിനെതിരായ നിലപാടുള്ള കേരളം നടപടികളിലേക്ക് കടന്നിട്ടില്ല. സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ബദൽ നിയമനിർമാണത്തിെൻറ കാര്യത്തിലും മൗനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.