Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅക്കൗണ്ടിൽ ആയിരം...

അക്കൗണ്ടിൽ ആയിരം കോടി; പണം വന്നതും പോയതുമറിയാതെ​ ടാക്​സി ഡ്രൈവർ

text_fields
bookmark_border
അക്കൗണ്ടിൽ ആയിരം കോടി; പണം വന്നതും പോയതുമറിയാതെ​ ടാക്​സി ഡ്രൈവർ
cancel

ചണ്ഡീഗഡ്​: നോട്ട്​ അസാധുവാക്കുന്നതിന്​ നാലുദിവസം മുമ്പാണ്​ ചണ്ഡീഗഡിലെ ടാക്​സി ഡ്രൈവർ ബൽവീന്ദർ സിങ്ങി​െൻറ ജൻധൻ അക്കൗണ്ടിൽ 9800 കോടി രൂപ വന്നതായി മൊബൈലിൽ മെസേജ്​ ലഭിച്ചത്​. ഇതു കണ്ട്​ കണ്ണുതള്ളിയ ബൽവീന്ദറി​െൻറ ആശ്​ചര്യം പിന്നെയും കൂട്ടി പിറ്റേന്നു തന്നെ പണം പൂർണമായും  അപ്രത്യക്ഷമാവുകയും ചെയ്​തു.

സന്ദേശത്തെ കുറിച്ച്​ പലതവണ ബാങ്കിൽ അ​േന്വഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന്​ ബൽവീന്ദർ സിങ്ങ്​ പറയുന്നു. മാത്രമല്ല ത​െൻറ അക്കൗണ്ടിൽ 3000 രൂപ മാത്രമാണ്​ ഉണ്ടായിരുന്നത്​. അക്കീണ്ടിൽ വന്ന ഭീമമായ സംഖ്യയെ കുറിച്ച്​ അന്വേഷിക്കാൻ ​െചന്നപ്പോൾ പാസ്​ ബുക്ക്​ വാങ്ങിവെച്ച്​ നവംബർ ഏഴിന്​ പുതിയ പാസ്​ ബുക്ക്​ നൽകുകയായിരുന്നു.അതിൽ ഇൗ ഭീമമായ തുക നിക്ഷേപിച്ചതും പിൻവലിച്ചതും കാണിച്ചിട്ടുണ്ടെന്നും ബൽവീന്ദർ സിങ്ങ്​ പറയുന്നു.

എന്നാൽ ഇത്​ അബദ്ധം മൂലം സംഭവിച്ചതാണെന്നാണ്​ ബാങ്ക്​ മാനേജർ സന്ദീപ്​ ഗാർഗ്​ പറയുന്നത്​. ബൽവീന്ദറി​െൻറ അക്കൗണ്ടിലേക്ക്​ 200 രൂപയുടെ നിക്ഷേപം രേഖപ്പെടുത്തിയപ്പോൾ അക്കൗണ്ട്​ തുക രേഖപ്പെടുത്തുന്ന കോളത്തിൽ 11 അക്ക ബാങ്കിങ്ങ്​ ലെഡ്​ജർ അക്കൗണ്ട്​ നമ്പർ രേഖപ്പെടുത്തി പോയതാണ്​. അബദ്ധം മനസ്സിലാക്കിയ അടുത്ത ദിവസം തന്നെ ഇതു മാറ്റിയെന്നും മാനേജർ പറയുന്നു. സംഭവത്തെ കുറിച്ച്​ ആദായ നികുതി ഉദ്യോഗസ്​ഥരെ അറിയിച്ചിട്ടുണ്ടെന്നും ബാങ്ക്​ അധികൃതർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetizationbank account
News Summary - Punjab: How a taxi driver got Rs 9,806 crore in his Jan Dhan account
Next Story