നിസ്സാര രാഷ്ട്രീയം കളിച്ച് പഞ്ചാബിനെ അപമാനിക്കുന്നു -കോൺഗ്രസ്
text_fieldsന്യൂഡൽഹി: 'സുരക്ഷാ വീഴ്ച' എന്ന വിഷയത്തിൽ നിസ്സാര രാഷ്ട്രീയം കളിച്ച് പ്രധാനമന്ത്രിയും ബി.ജെ.പിയും പഞ്ചാബിനെയും പഞ്ചാബി സംസ്കാരത്തെയും അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണെന്ന് കോൺഗ്രസ്. വിഷയം വിവാദമാക്കാനാണ് പ്രധാനമന്ത്രിയും ഭരണകക്ഷിയും ശ്രമിക്കുന്നതെന്നും ഇത് ജനാധിപത്യത്തിന് അപകടമാണെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡൽഹി, നോയിഡ, ലഖ്നോ എന്നിവിടങ്ങളിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയ നിരവധി ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിട്ടും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്കെതിരെ ഉപയോഗിച്ച വാക്കുകൾ പ്രധാനമന്ത്രി അവിടത്തെ മുഖ്യമന്ത്രിമാരെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചില്ല. സ്വന്തം ജീവൻകൊണ്ട് പഞ്ചാബി പാരമ്പര്യം അവർ സംരക്ഷിക്കും, ഓരോ പഞ്ചാബിക്കും ആ ധൈര്യമുണ്ടെന്നും ഖേര പറഞ്ഞു.
ഭീഷണി നാടകം സർക്കാറിനെ താഴെയിറക്കാൻ- പഞ്ചാബ് മുഖ്യമന്ത്രി
തണ്ട (ഹോഷിയാർപുർ): സംസ്ഥാനത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ജീവന് ഭീഷണി നാടകമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ആരോപിച്ചു.
ന്യൂ ഗ്രെയിൻ മാർക്കറ്റിൽ 18 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ട ശേഷം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ജീവന് ഭീഷണിയുണ്ടായതുകൊണ്ടല്ല, ആളുകൾ കുറവായതിനാലാണ് ഫിറോസ്പുരിൽ നടന്ന ബി.ജെ.പി റാലി റദ്ദാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.പ്രതിഷേധക്കാർ ഒരു കിലോമീറ്റർ അകലെയാണെങ്കിൽ പ്രധാനമന്ത്രിയുടെ ജീവന് എങ്ങനെ ഭീഷണിയുണ്ടാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.