''ഏകാധിപതിയായ മോദിക്കുള്ള അമർജിത്തിെൻറ എഴുത്ത്''
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻകീ ബാത്തിനെ വരേവൽക്കാൻ പാത്രം കൊട്ടി പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും സമരക്കാർ പ്രകടനങ്ങളായി വന്നുകൊണ്ടിരിക്കുകയാണ്. ഒരുമാസമായി അതിർത്തിയിലിരിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സമരേവദിയിലെത്തിയ പഞ്ചാബിലെ സൈനികർ ''ജയ് ജവാൻ ജയ് കിസാൻ'' എന്നുവിളിച്ച് സമരക്കാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനിടിയിലാണ് അവരിൽനിന്ന് മൈക്ക് വാങ്ങി സമരനേതാക്കളിലൊരാൾ ആ വാർത്ത വിളിച്ചുപറഞ്ഞത്.
പഞ്ചാബ് ജലാലാബാദ് ബാർ അസോസിയേഷനിലെ അഡ്വ. അമർജിത് സിങ് കർഷകസമരത്തിനായി ജീവത്യാഗം ചെയ്തിരിക്കുന്നു. വേദിക്ക് അൽപമകലെ ബഹാദൂർഗഢിൽ വിഷംകഴിച്ച നിലയിൽ കണ്ടെത്തിയ അമർജിത് മരണപ്പെട്ടതായി രോഹ്തകിലെ ആശുപത്രി സ്ഥിരീകരിച്ചിരിക്കുന്നു. അമർജിത്തിെൻറ മരണവിവരമറിയിച്ച നേതാവ് വിളിച്ചുകൊടുത്ത വേദവാക്യങ്ങൾ സമരക്കാർ ഏറ്റുചൊല്ലി.
അഭിഭാഷകെൻറ കീശയിൽനിന്ന് കിട്ടിയ ''ഏകാധിപതിയായ മോദിക്കുള്ള എഴുത്ത്'' എന്നുപറഞ്ഞ് തുടങ്ങുന്ന ആത്മഹത്യാ കുറിപ്പിലെ വാക്യങ്ങൾ മരണവൃത്താന്തത്തിനൊപ്പം ഒാർമിപ്പിച്ചതോടെ കർഷകരിലെ സമരാവേശം വീണ്ടുമുണർന്നു. പാത്രം കൊട്ടി വന്ന കർഷകർക്ക് പിറകിലായി ദീപശിഖയേന്തി വന്ന കായികതാരങ്ങൾ ''അമർജിത് അമർ രഹേ'' എന്നു വിളിച്ചാണ് സമരവേദിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി ബഹദൂർഗഢിലെ പകോഡ ചൗക്കിലെ സമരക്കാരുടെ തമ്പിലിരുന്ന് താൻ ജീവത്യാഗം ചെയ്യുമെന്ന് പഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അമർജിത് സിങ്. ഇതിനായി ഡിസംബർ 18ന് ഇൗ അഭിഭാഷകൻ ആത്മഹത്യ കുറിപ്പും തയാറാക്കി.
ഞായറാഴ്ച രാവിലെ വിഷംകഴിച്ച നിലയിൽ കണ്ട അമർജിത്തിനെയുമായി സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് കുതിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ സമരത്തിന് അതിർത്തിയിലെത്തിയ ശേഷം നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണ് അഡ്വ. അമർജിത്തിേൻറത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.