കർഷക സമരത്തിനിടെ അഭിഭാഷകൻ ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് പ്രധാനമന്ത്രിക്കുള്ള കത്തിന്‍റെ രൂപത്തിൽ
text_fieldsന്യൂഡൽഹി: കർഷക സമരത്തിനിടെ അഭിഭാഷകൻ ആത്മഹത്യ ചെയതു. കർഷക പ്രക്ഷോഭം കനക്കുന്ന ടിക്രി അതിർത്തിയിലാണ് സംഭവം.
ഞായറാഴ്ച രാവിലെ അഭിഭാഷകനായ അമർജിത്ത് സിങ് വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സിവിൽ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം റോഹ്ത്തക്കിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കർഷക പ്രക്ഷോഭത്തിൽ പെങ്കടുക്കുന്ന കർഷകരെ പിന്തുണ അറിയിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ആത്മഹത്യ. ഇദ്ദേഹത്തിൽനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫസീൽക്കയിലെ ജലാലബാദ് ബാർ അസോസിയേഷനിലെ അംഗമാണ് അമർജീത്. കർഷക സമരത്തിനിടെ നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു. അതിൈശത്യവും പ്രായാധിക്യവുമാണ് മിക്കവരുടെയും മരണകാരണം.
പ്രധാനമന്ത്രിക്കുള്ള കത്തിന്‍റെ രൂപത്തിലാണ് അദ്ദേഹത്തിന്‍റെ ആത്മഹത്യകുറിപ്പ്. കേന്ദ്രത്തിന്‍റെ മൂന്നു കാർഷിക നിയമങ്ങളും കർഷകർക്കെതിരാണെന്നും ഇതുവഴി തൊഴിൽ ഇല്ലാതാകുമെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.