പഞ്ചാബ് മെയിൽ വഴിതിരിച്ചുവിട്ടു; സമരത്തിന് വന്ന ആയിരത്തോളം കർഷകരെ തടയാനെന്ന് ആരോപണം
text_fieldsന്യൂഡൽഹി: പഞ്ചാബിൽനിന്ന് ഡൽഹി വഴി മുംബൈയിലേക്കുള്ള പഞ്ചാബ് മെയിൽ ട്രെയിൻ മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച രാവിെൽ വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ കർഷക സമരത്തിന് വരുന്ന ആയിരക്കണക്കിന് കർഷകരെ തടയാനാണിതെന്ന് സാമൂഹിക പ്രവർത്തകനും ആക്ടിവിസ്റ്റുമായ യോേഗന്ദ്രയാദവ് ആരോപിച്ചു.
കർഷകർ പ്രതിഷേധ സ്ഥലങ്ങളിൽ എത്തുന്നത് തടയാൻ പഞ്ചാബ് മെയിൽ വഴിതിരിച്ചുവിട്ടുവെന്നാണ് ആരോപണം. പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്ന് പുറപ്പടുന്ന ട്രെയിൻ റോഹ്തക്കിൽ നിന്നാണ് ഡൽഹിയിലേക്ക് പ്രവേശിക്കുന്നത്. ന്യൂഡൽഹിയാണ് അടുത്ത സ്റ്റോപ്പ്. എന്നാൽ, തിങ്കളാഴ്ച റൂട്ട് മാറ്റി റോഹ്തഗിൽനിന്ന് ഹരിയാനയിലെ റെവാരി വഴി മുംബൈയിലേക്ക് പോവുകയായിരുന്നു.
അതേസമയം, സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ട്രെയിൻ വഴിതിരിച്ചുവിട്ടതെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. റോഹ്തകിനും ശകുർബാസ്തിക്കും ഇടയിൽ ചില ഉപകരണങ്ങൾ തകരാറിലായതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.