'ഭഗത് സിങ് തീവ്രവാദി'; വിവാദ പരാമർശവുമായി പഞ്ചാപ് എം.പി
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച് പഞ്ചാബ് എം.പി. ശിരോമണി അകാലിദൾ നേതാവും അടുത്തിടെ സാൻഗ്രൂർ മണ്ഡലത്തിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സിമ്രൻജിത് സിങ് മാനാണ് വിവാദ പരാമർശം നടത്തിയത്.
'ഭഗത് സിങ് ഒരു യുവ ഇംഗ്ലീഷ് നാവിക ഉദ്യോഗസ്ഥനെ കൊന്നു, അമൃതധാരി സിഖ് കോൺസ്റ്റബിളായ ചന്നൻ സിങ്ങിനെ കൊന്നു. അന്ന് അദ്ദേഹം ദേശീയ അസംബ്ലിക്ക് നേരെ ബോംബെറിഞ്ഞു. ഇനി നിങ്ങൾ പറയൂ ഭഗത് സിങ് തീവ്രവാദിയാണോ അല്ലയോ എന്ന്' -സിമ്രൻജിത് സിങ് മാൻ പറഞ്ഞു.
പഞ്ചാബ് രാഷ്ട്രീയത്തിലെ വിവാദ നേതാവാണ് സിമ്രൻജിത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ സ്വന്തം തട്ടകമായ സാൻഗ്രൂരിൽനിന്നാണ് വിജയിച്ചത്. അന്ന് ഖാലിസ്ഥാനി തീവ്രവാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ വിജയമായാണ് തെരഞ്ഞെടുപ്പ് വിജയത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
സ്വാതന്ത്ര്യ സമര സേനാനിയോട് അനാദരവ് കാണിക്കുകയും വികാരം വ്രണപ്പെടുത്തുകയും ചെയ്ത പരാമർശത്തിൽ എം.പി മാപ്പ് പറയണമെന്ന് പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.