പഞ്ചാബ് നാഷണല്‍ ബാങ്കില്‍11,360 കോടി രൂപയുടെ തട്ടിപ്പ്
text_fieldsമുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിെൻറ മുംബൈ ശാഖയിൽ 11,360 കോടി രൂപയുടെ തട്ടിപ്പ്്. വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിപ്പിലൂടെ മാറ്റിയ പണം വിദേശത്ത് നിന്ന് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇടപാടുകളുടെ ബലത്തിൽ ഏതാനും വിദേശ ബാങ്കുകൾ പണം പിൻവലിച്ചവർക്ക് വായ്പ നൽകിയതായും റിപ്പോർട്ടുണ്ട്.
ബാങ്കിെൻറ പരാതിയെ തുടര്‍ന്ന് സി.ബി.ഐയും എന്ഫോഴ്സ്ൻറ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ബാങ്ക് ജീവനക്കാരുടെ സഹായത്തോടു കൂടിയാണ് മുംബൈ ശാഖയിലെ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നു. തട്ടിപ്പിലൂടെ ഉണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ആസ്തിയുടെ അടിസ്ഥാനത്തിൽ നാലാംസ്ഥാനവും ബാങ്കിനുണ്ട്.
തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിെൻറ ഓഹരി വിലയില്‍ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി.
തിരിമറിയുടെ വഴി
പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നാൽ രാജ്യം കണ്ട മറ്റൊരു വലിയ കുംഭകോണത്തിെൻറ ചുരുളുകളായിരിക്കും അഴിയുക. വിവിധ ബാങ്കുകളുടെ ഉന്നത തലങ്ങളിലും ഉദ്യോഗസ്ഥരും വൻ വ്യവസായികളും ചേർന്ന സംഘം നടത്തുന്ന കൊള്ളയിലേക്കാണ് പി.എൻ.ബി തട്ടിപ്പ് വിരൽ ചൂണ്ടുന്നത്.
വിദേശത്തുനിന്ന് ഇറക്കുമതി നടത്തുന്ന വ്യാപാരികളും വ്യവസായികളും അവരുടെ സാമ്പത്തിക ആവശ്യത്തിന് ബാങ്കിനെ സമീപിക്കാറുണ്ട്. പി.എൻ.ബി തട്ടിപ്പിെൻറ കേന്ദ്ര ബിന്ദുവെന്ന് പറയപ്പെടുന്ന രത്ന വ്യാപാരി നീരവ് മോദി ഇത്തരമൊരു വ്യവസായിയാണ്. തങ്ങൾക്ക് നാട്ടിലെ ബാങ്കിൽ ആവശ്യത്തിന് പണം നിക്ഷേപമുണ്ടെന്ന് സ്ഥാപിച്ചാണ് നീരവ് മോദിയെപ്പോലുള്ളവർ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത്. നീരവ് പഞ്ചാബ് നാഷനൽ ബാങ്കിനെ സമീപിച്ച് വിദേശ വ്യാപാരത്തിനുള്ള ‘ലെറ്റർ ഒാഫ് ക്രെഡിറ്റ്’ അഥവ, ബാങ്ക് ഗാരൻറി ആവശ്യപ്പെട്ടു. ഇതിനുള്ള തുക നീരവ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇൗ തുക ബാങ്കിെൻറ വരവ് പുസ്തകത്തിൽ ചേർക്കാതെ തന്നെ ബാങ്ക് ഗാരൻറി നൽകിയാണ് തട്ടിപ്പ് അരങ്ങേറിയത്. ഇതാണ് തട്ടിപ്പിെൻറ ഒന്നാം തലം.
പി.എൻ.ബിയുടെ ലെറ്റർ ഒാഫ് ക്രെഡിറ്റ് കാണിച്ച് നീരവ് ചില ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകളെ സമീപിച്ച് വ്യാപാരത്തിന് വായ്പ സംഘടിപ്പിക്കുകയായിരുന്നു. 2010ലാണ് ഇൗ തട്ടിപ്പ് നടന്നത്. അടുത്തയിടെ നീരവിെൻറ കമ്പനി വീണ്ടും ബാങ്ക് ഗാരൻറിക്കായി പി.എൻ.ബിയെ സമീപിച്ചതോെടയാണ് ആദ്യ തട്ടിപ്പ് പുറത്തായത്. കുറച്ചുകാലം മുമ്പ് കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിെൻറ മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിനു രൂപയുടെ ഇടപാടും ഇത്തരത്തിലായിരുന്നു. അന്ന് ബാങ്കിെൻറ ഒരു ഡയറക്ടർതന്നെ അറസ്റ്റ് ചെയ്യപ്പെട്ടു.
പി.എൻ.ബി തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ സി.ബി.െഎ വിശദ പരിശോധനക്കാണ് മുതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.