പി.എൻ.ബി തട്ടിപ്പ് നടന്നത് 2017-18ലെന്ന് സി.ബി.െഎ എഫ്.െഎ. ആർ
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് നടന്നത് 2017- 2018 വർഷത്തിലാണെന്ന് സി.ബി.െഎ എഫ്.െഎ. ആർ. 2011 ലാണ് തട്ടിപ്പ് നടന്നതെന്ന് ബി.ജെ.പി ആരോപിക്കുേമ്പാഴാണ് 2017ലാണ് നടന്നതെന്ന് സി.ബി.െഎ എഫ്. െഎ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ യു.പി.എ ഭരണകാലത്താണ് തട്ടിപ്പ് നടന്നതെന്ന ബി.ജെ.പി വാദം പൊളിയുകയാണ്.
11300 കോടിയുടെ തട്ടിപ്പ് 2011 ൽ നടന്നിരുന്നെങ്കിൽ അന്വേഷണത്തിെൻറ ഭാഗമായി ചോദ്യം ചെയ്യുന്നവരും ആ കാലയളവിലുള്ളവരായിരിക്കും. എന്നാൽ ചോദ്യം ചെയ്തവരിൽ ഉൾപ്പെട്ട ബെച്ചു തിവാരി 2015 ഫെബ്രുവരി മുതൽ 2017 ഒക്ടോബർ വരെ നരിമാൻ പോയിൻറ് ശാഖയിലെ ചീഫ് മാനേജറായിരുന്നു.
ബ്രാഡി ഹൗസ് ശാഖയിലെ അസിസ്റ്റൻറ് ജനറൽ മാനേജറായിരുന്ന സഞ്ജയ് കുമാർ പ്രസാദ് മെയ് 2016 മുതൽ ഒക്ടോബർ 2017 വരെയാണ് അവിടെ ജോലിയിലിരുന്നത്. നിലവിലെ ഒാഡിറ്റർ മൊഹിന്ദർ കുമാർ ശർമ 2015 നവംബർ മുതൽ ജൂലൈ 2017 കാലയളവിലാണുണ്ടായിരുന്നത്. മനോജ് കാരാട്ട് 2014 നവംബർ മുതൽ 2017 ഡിസംബർ വരെ ഏകജാലക ചുമതലയിലുണ്ടായിരുന്നു.
മനോജ് കാരാട്ടിനെയും ഗോകുൽ നാഥ് ഷെട്ടിയെയും എഫ്.െഎ. ആറിൽ പ്രതികളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗോകുൽ നാഥ് ഇപ്പോൾ ഒളിവിലാണ്. അഞ്ചു ദിവസം മുമ്പാണ് ഇയാളെ അവസാനമായി വീട്ടിൽ കണ്ടെതെന്ന് പറയപ്പെടുന്നു. സി.ബി.െഎ ഗോകുൽ നാഥിെൻറ വീട്ടിൽ പരിശോധന നടത്തുകയും ഭാര്യയെയും സഹോദരനെയും ചോദ്യം ചെയ്യുകയും ചെയ്തു. പി.എൻ.ബി തട്ടിപ്പിൽ സി.ബി.െഎ രണ്ട് എഫ്.െഎ. ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.