കുട്ടികളുടെ അശ്ലീല വിഡിയോ റാക്കറ്റ് തകർത്ത് പഞ്ചാബ് പോലീസ്: ഒരാൾ അറസ്റ്റിൽ
text_fieldsഛണ്ഡിഗഢ്: വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല വിഡിയോ നിർമിക്കുന്ന റാക്കറ്റ് പഞ്ചാബ് പോലീസ് തകർത്തു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ കൈമാറുകയും വിതരണം ചെയ്യുകയും ചെയ്യുന്ന 54 പ്രതികളെ പഞ്ചാബ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പഞ്ചാബ് പോലീസിന്റെ സൈബർ ക്രൈം ഡിവിഷൻ ഫാസിൽകയിലെ റംസ്ര നിവാസിയായ വിജയ്പാലിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. സൈബർ പോലീസ് സ്റ്റേഷനിൽ ഐ.ടി നിയമത്തിലെ സെക്ഷൻ 67 ബി പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പഞ്ചാബ് പോലീസ് ജനറൽ ഗൗരവ് യാദവ് പറഞ്ഞു. ഓപ്പറേഷനിൽ പ്രതികളിൽ നിന്ന് 39 ഉപകരണങ്ങൾ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സൈബർ പോലീസ് സ്റ്റേഷനിൽ ഐ.ടി നിയമത്തിലെ സെക്ഷൻ 67 ബി പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാന സൈബർ ക്രൈം ഡിവിഷൻ വിവിധ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെട്ട വ്യക്തികളെ പിടികൂടാൻ പ്രത്യേക തിരച്ചിൽ ആരംഭിച്ചതായി ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു.
സൈബർ ക്രൈം എസ്പിയുടെ നേതൃത്വത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് സൈബർ ക്രൈം എ.ഡി.ജി.പി വി.നീരജ പറഞ്ഞു. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.