തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ: ശ്രദ്ധേയമായി പഞ്ചാബിലെ 'ജീത് കെ ലഡൂ'
text_fieldsലുധിയാന: നാളത്തെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് പഞ്ചാബിലെ മധുര പലഹാരകടകൾ. വിജയാഘോഷങ്ങൾക്കായി ടൺ കണക്കിന് ലഡുകളും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളുമാണ് കടകളിൽ തയ്യാറാക്കിവെച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ സ്ഥാനാർഥികൾക്ക് വേണ്ടി പല നിറത്തിലുള്ള ലഡുകൾ മുന്‍കൂട്ടി ഓർഡർ ചെയ്തതായി പലഹാരക്കടയുടമകൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് ആഘോഷങ്ങൾക്കായി ലുധിയാനയിലുള്ള ഒരു മധുരപലഹാരക്കടയിൽ ഏകദേശം അഞ്ച് കിലോഗ്രാം ഭാരമുള്ള 'ജീത് കെ ലഡു' (വിജയത്തിന്റെ ലഡു) തയ്യാറാക്കിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
" നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ലഡുവിന്റെ ബൾക്ക് ഓർഡറുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. മഹാമാരികാലത്ത് നേരിട്ട പ്രതിസന്ധികളെ ഈയവസരത്തിലൂടെ ഒരുവിധം മറികടക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്രാവശ്യം വിജയാഘോഷങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ലഡ്ഡൂകൾ തയ്യാറാക്കാൻ പരിശീലനം ലഭിച്ച ജീവനക്കാരെയും ഞങ്ങൾ നിയോഗിച്ചിട്ടുണ്ട്" -പഞ്ചാബിലെ ഹൽവായ് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ സിംഗ് പറഞ്ഞു,
പഞ്ചാബിന് പുറമെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം നാളെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.