കേന്ദ്ര അവഗണനക്കെതിരെ പഞ്ചാബിൽ ദേശീയ പതാക ഉയർത്തി പ്രതിഷേധിക്കും
text_fields
ചണ്ഡീഗഡ്: ഫണ്ട് അനുവദിക്കുന്നതിൽ സംസ്ഥാനത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന വിവേചനത്തിനെതിരെ മേയ് ദിനത്തിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് പഞ്ചാബ് ഘടകം. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് എല്ലാ വീടുകൾക്കുമുകളിലും ത്രിവർണ പതാക ഉയർത്തമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുനിൽ ജഖാർ അഭ്യർഥിച്ചു.
ക ോവിഡ് -19നെതിരായ പോരാട്ടത്തിൽ ബി.ജെ.പിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ കേന്ദ്രം വിവേചനം കാണിക്കുകയാണ്. പകർച്ചവ്യാധിയും ലോക്ഡൗണും മൂലം സംസ്ഥാനത്തിന് പ്രതിമാസം 3,360 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ചൂണ്ടിക്കാട്ടി. പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിക്കെതിരെ പോരാടാൻ സംസ്ഥാനത്തിന് 20,000 കോടി രൂപയുടെ അടിയന്തര ആശ്വാസം ആവശ്യപ്പെടുമെന്ന് പാർട്ടി എം.എൽ.എമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജഖാർ പറഞ്ഞു. പഞ്ചാബ് യാചിക്കുകയല്ല, മറിച്ച് അതിെൻറ ശരിയായ പങ്ക് ചോദിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത് വളരെ കുറവാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.