ജീവിതത്തിലിന്നു വരെ മുടിവെട്ടിയില്ല; യു.പിയിലെ 'മുടിയനായ പുത്രൻ' ഗിന്നസ് റെക്കോർഡിൽ
text_fieldsജീവിതത്തിലൊരിക്കൽ പോലും മുടി വെട്ടാതെ ഉത്തർപ്രദേശ് സ്വദേശിയായ സിദക്ദീപ് സിങ് ചാഹൽ സ്വന്തമാക്കിയത് ലോക റെക്കോർഡാണ്. കൗമാരക്കാർക്കിടയിലെ ഏറ്റവും നീളംകൂടിയ മുടിയെന്ന ഗിന്നസ് റെക്കോർഡാണ് ഈ പതിനഞ്ചുകാരൻ സ്വന്തമാക്കിയത്. 146 സെന്റി മീറ്ററാണ് സിദക്ദീപിന്റെ മുടിയുടെ നീളം.
ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് സിദക്ദീപിന്റേയും മുടിയുടേയും വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
കുട്ടിയായിരുന്നപ്പോൾ തനിക്ക് നീളമുള്ള മുടി ഇഷ്ടമായിരുന്നില്ലെന്നും മുടി വെട്ടാൻ മാതാപിതാക്കളെ നിർബന്ധിക്കുമായിരുന്നുവെന്നും സിദക്ദീപ് സിങ് ചാഹൽ പറഞ്ഞു. എന്നാൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും മുടി തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയിലൊരിക്കലാണ് സിദക്ദീപിന്റെ തലകുളി. തല കുളിക്കാനും, ഉണക്കാനും, ചീകാനും കൂടി ഏതാണ്ട് ഒരു മണിക്കൂർ സമയമെടുക്കും. അമ്മയാണ് പ്രധാന സഹായി. അമ്മയില്ലായിരുന്നെങ്കിൽ ഇതെല്ലാം ചെയ്ത് തീർക്കാൻ ഒരു ദിവസം പോലും മതിയാകില്ലെന്നാണ് സിദക്ദീപിന്റെ വാദം.
മുടിയെല്ലാം ചീകി വാരിക്കെട്ടി ബൺ പോലെയാക്കിയ ശേഷം ടർബൻ വെച്ച് കെട്ടിവെക്കുകയാണ് പതിവ്.
ചാഹലിന്റെ പല കുടുംബാംഗങ്ങൾക്കും നീളമുള്ള മുടിയുണ്ടെങ്കിലും ഗിന്നസ് റെക്കോർഡ് കിട്ടിയെന്നത് എല്ലാവർക്കും അത്ഭുതമായിരുന്നു. താൻ ആദ്യം എല്ലാവരെയും പറ്റിക്കുകയാണ് എന്നായിരുന്നു മറ്റുള്ളവർ കരുതിയതെന്നും പറഞ്ഞ് വിശ്വസിപ്പിക്കാൻ കുറച്ച് പാടുപെട്ടെന്നുമാണ് ചഹലിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.