പഞ്ചാബി ചിത്രം ഷൂട്ടറിെൻറ പ്രദർശനം വിലക്കി മുഖ്യമന്ത്രി അമരീന്ദർ സിങ്
text_fieldsഛണ്ഡിഗഢ്: പഞ്ചാബി ചിത്രം ഷൂട്ടറിെൻറ പ്രദർശനം തടഞ്ഞ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ആക്രമണം, കുറ്റകൃത്യങ്ങ ൾ എന്നിവയെ പ്രോൽസാഹിപ്പിക്കുന്ന ചിത്രമായതിനാലാണ് പ്രദർശനം തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബിലെ ഗുണ ്ടാനേതാവ് സുഖ ഖൽവാെൻറ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഡി.ജി.പി ദിനകർ ഗുപ്തയോട് ചിത്രത്തിെൻറ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാനും പഞ്ചാബ് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. അകാലിദൾ ഭരണകാലത്തെ കുറ്റകൃത്യങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഒരു സിനിമയും അനുവദിക്കാനാവില്ലെന്നാണ് സർക്കാർ നിലപാടെന്ന് അമരീന്ദർ സിങ്ങിെൻറ വക്താവ് പറഞ്ഞു.
കഴിഞ്ഞ സർക്കാറിെൻറ കാലത്തുണ്ടായിരുന്ന ക്രമസമാധാന പ്രശ്നങ്ങൾ വളരെക്കാലമെടുത്താണ് പരിഹരിച്ചത്. ക്രമസമാധാനില തകർക്കുന്ന യാതൊന്നും ഇനി അനുവദിക്കാനാവില്ലെന്നും അമരീന്ദറിെൻറ വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.