കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുന്നു; പത്മശ്രീ തിരിച്ചുനൽകുമെന്ന് പഞ്ചാബി കവി സുർജിത് പട്ടാർ
text_fieldsചണ്ഡീഗഡ്: കേന്ദ്ര സർക്കാറിെൻറ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പത്മശ്രീ അവാർഡ് തിരിച്ചുനൽകുമെന്ന് പ്രമുഖ പഞ്ചാബി കവി സുർജിത് പട്ടാർ. സമാധാനപരമായി സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങളോട് നിർവികാരമായി പ്രതികരിക്കുന്ന കേന്ദ്ര നിലപാട് തന്നെ വേദനിപ്പിച്ചതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അത്യധികം വേദനയോടെയാണ് പത്മശ്രീ പുരസ്കാരം തിരിച്ചുനൽകുന്നതെന്നും സുർജിത് പട്ടാർ കൂട്ടിച്ചേർത്തു.
2012ലാണ് ഇദ്ദേഹത്തിന് പത്മശ്രീ സമ്മാനിച്ചത്. ചണ്ഡീഗഢിലെ പഞ്ചാബി സാഹിത്യ അക്കാദമിയുടെ പ്രസിഡൻറായിരുന്നു ഇദ്ദേഹം. 1993ൽ ഇദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നടക്കമുള്ള പ്രമുഖ വ്യക്തികളും കായിക താരങ്ങളും ദേശീയ പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ബോക്സിങ് ചാമ്പ്യനും ഖേൽരത്ന പുരസ്കാര ജേതാവുമായ വിജേന്ദർ സിങ് കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പരമോന്നത കായിക പുരസ്കാരം തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.