'അമ്മപ്പോലിസി'ന് സല്യൂട്ട് നൽകി ഡെപ്യൂട്ടി സൂപ്രണ്ടായ മകൻ; ചിരിവിടാതെ സല്യൂട്ടുമായി അമ്മയും- വൈറലായി ഫോട്ടോ
text_fieldsഅഹ്മദാബാദ്: ആദ്യം പൊലീസ് വേഷമണിഞ്ഞ അമ്മയെക്കാൾ ഉയർന്ന തസ്തികയിൽ പിന്നീട് പൊലീസായ മകനെത്തിയാലോ? സംശയമില്ല, നിയമപ്രകാരം മകനു മുന്നിൽ അമ്മ ആദരപൂർവം സല്യൂട്ട് നൽകിയിരിക്കണം. അപ്പോൾ, മകനെന്തു ചെയ്യും? ഗർഭം ചുമന്ന് നൊന്തുപ്രസവിച്ച അമ്മയുടെ സല്യൂട്ട് സ്വീകരിക്കുംമുമ്പ് തിരിച്ച് അവർക്ക് സല്യൂട്ട് ചെയ്യും. മുഖത്ത് ചിരി ഓളമിട്ട ഹൃദയഹാരിയായ മുഹൂർത്തത്തിന് നാട് സാക്ഷിയായത് ഗുജറാത്തിലെ ജുനഗഢിൽ.
സ്ഥലത്തെ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ടാണ് മകൻ വിഷാൽ റബറി. ജുനഗഢ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറാണ് അമ്മ മധുബെൻ റബറി. ജുനഗഢിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെയാണ് ഇരുവരും പൊലീസ് വേഷത്തിൽ മുഖാമുഖം വന്നത്. ഗുജറാത്ത് പബ്ലിക് സർവീസ് കമീഷൻ ട്വീറ്റ് ചെയ്ത ചിത്രം അതിവേഗം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു.
''എ.എസ്.ഐ ആയ മാതാവിന് തന്‍റെ ഡി.വൈ.എസ്.പിയായ മകനെ ഇതുപോലെ കാണുന്നതിനോളം സേന്താഷകരമായി എന്തുണ്ടാകും? വർഷങ്ങളായി സ്നേഹം വഴിഞ്ഞ സമർപിത മാതൃത്വത്തിനും ഉത്തരവാദിത്വത്തിനും പകരം നൽകുന്ന വിഷാൽ. ഗുജറാത്ത് പബ്ലിക് സർവീസ് കമീഷൻ ഈ മുഹൂർത്തം ആഘോഷിക്കുകയാണ്''- ചിത്രത്തിന് ചെയർമാന്‍റെ അടിക്കുറിപ്പ് ഇതായിരുന്നു.
പരേഡിനെത്തിയ മകൻ തന്നെ കടന്നുപോകുേമ്പാഴായിരുന്നു മധുബെൻ സല്യൂട്ട് നൽകിയത്. ഉടൻ തിരിച്ചുനൽകി വിശാൽ മാതൃകയായി. ചിത്രം ആയിരങ്ങളാണ് ഷെയർ ചെയ്തത്.
കഴിഞ്ഞ ജനുവരിയിൽ ആന്ധ്രയിൽനിന്നും സമാന ചിത്രം മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. സി.ഐ ആയ പിതാവ് ശ്യാം സുന്ദർ ഡി.വൈ.എസ്.പി ആയ മകൾ യെന്ദ്ലൂരി ജെസ്സിക്ക് സല്യൂട്ട് നൽകുന്നതായിരുന്നു ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.