മലേഗാവ് പ്രതി പുരോഹിതിന് ആയുധക്കച്ചവടത്തിലും പെങ്കന്ന് സൈന്യത്തിെൻറ അന്വേഷണ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: മലേഗാവ് സ്േഫാടനക്കേസ് പ്രതി ലഫ്റ്റനൻറ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിത് അനധികൃത ആയുധക്കച്ചവടം നടത്തിയിരുന്നെന്ന് സൈന്യം. സൈനിക രഹസ്യാന്വേഷണ വിഭാഗം ഡയറക്ടേററ്റ് ജനറലിെൻറ അന്വേഷണ റിപ്പോർട്ടിലാണ് വിവരമുള്ളത്. 2011 ജൂലൈ 27നാണ് റിപ്പോർട്ട് തയാറാക്കിയത്. തീവ്രഹിന്ദുത്വ ശക്തികളുമായുള്ള ബന്ധവും മലേഗാവ് സ്ഫോടനത്തിലെ പങ്കും മാത്രമല്ല, അനധികൃതമായി ആയുധങ്ങൾ െകെവശം വെക്കുകയും വൻ വെടിക്കോപ്പുകൾ വിൽക്കുകയും ചെയ്തുെവന്ന കേസിലും പുരോഹിത് കുറ്റക്കാരാനാണെന്നാണ് റിപ്പോർട്ട്.
2008 ലെ മലേഗാവ് സ്ഫോടനത്തിൽ പ്രതിയായ പുരോഹിതിന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച പുരോഹിതിനെ സൈനിക അകമ്പടിയോെടയാണ് പുറത്ത് കൊണ്ടുവന്നിരുന്നത്. തനിക്ക് സൈന്യത്തിൽ വീണ്ടും പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും പുരോഹിത് പറഞ്ഞിരുന്നു. അതിനിെടയാണ് പുരോഹിത് ൈസനിക ഉദ്യോഗസ്ഥനാകാൻ യോഗ്യനല്ലെന്ന് കാണിച്ച് സൈനിക രഹസ്യാന്വേഷണ വിഭാഗം ഡയറക്ടേററ്റ് ജനറൽ തയറാക്കിയ റിപ്പോർട്ട് പുറത്തു വരുന്നത്.
പുരോഹിത് സാമ്പത്തിക ലാഭങ്ങൾക്ക് വേണ്ടി ആയുധങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. ആദ്യം പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആയുധക്കച്ചവടകാരനുമായി ആയിരുന്നു ബന്ധം. പിന്നീട് മലേഗാവ് സ്ഫോടനക്കേസ് പ്രതി രാകേഷ് ദാവ്ദെയുമായി ബന്ധം തുടങ്ങിെയന്നും റിപ്പോർട്ട് ചുണ്ടിക്കാണിക്കുന്നു.
പുരോഹിതിന് ആയുധങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നത് കേണൽ പദവി സഹായിച്ചു. റിപ്പോർട്ടിെൻറ ഒരു ഭാഗത്ത്, 2005 മെയ് ഒമ്പതിന് കേണൽ വിൽക്കാൻ പാടില്ലാത്ത സ്വന്തം ആയുധം (NSP 7.62mm പിസ്റ്റൾ) വരെ പുണെയിലെ ആയുധ വ്യാപാരിക്ക് നൽകിയെന്നും പറയുന്നു. അതേദിവസം പോയിൻറ് 32mm NP ബോർ റിവോൾവർ അംബെർനാഥിലുള്ള കമ്പനിയിൽ നിന്ന് കേണലിന് ലഭിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
2006ഡിസംബർ- 2007 ജനുവരി കാലഘട്ടത്തിനിടെ പോയിൻറ് 32 ലാമ പിസ്റ്റൾ പരോഹിതിന് ലഭിക്കുകയും അത് പുണെ വ്യാപാരിക്ക് അനധികൃതമായി 35,000 രൂപക്ക് വിൽക്കുകയും ചെയ്തു. അതുപോലെ പോയിൻറ് 32 വെബ്ലി, സ്കോട്ട് റിവോൾവറുകൾ ആയുധക്കച്ചവടക്കാരിൽ നിന്ന് ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, 2007 ആഗസ്തിൽ ദേവ്ലാലിയിെല കേണലിൽ നിന്നും പോയിൻറ് 45 റിവോൾവർ നേടിയ പുരോഹിത് അത് ദാവ്ദെക്ക് 30,000 രൂപക്ക് വിൽക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. ദേവ്ലാലിയിലെ സൈനിക യൂണിറ്റിൽ നിന്നും പുരോഹിത് സ്വന്തമാക്കിയ ഏഴ് 9mm സർവീസ് റിവോൾവറുകൾ ദാവ്ദെക്ക് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ, ദാവ്ദെയിൽ നിന്ന് 50,000 രൂപക്ക് 9mm പിസ്റ്റൾ പുരോഹിത് വാങ്ങിയിട്ടുണ്ട്. െഎ.എസ്.െഎ ചാരനാണെന്ന് ആരോപിച്ച് ആർ.എസ്.എസ് നേതാവിനെ കൊല്ലാനായി ഇൗ പിസ്റ്റൾ ഉപേയാഗിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇവ കൂടാതെ സാധാരണക്കാർക്ക് ആയുധം ൈകവശം വെക്കാനുള്ള ലൈസൻസ് അനധികൃതമായി നേടിെക്കാടുക്കാൻ സഹായിച്ചതായും റിേപ്പാർട്ട് കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.