ചാംപവതിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് സ്ഥാനം നിലനിർത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: കേരളത്തിലെ തൃക്കാക്കരക്കൊപ്പം ഉത്തരാഖണ്ഡിലെ ചാംപവതിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ പുഷ്കർ സിങ് ധാമി വിജയിച്ചു. ഈ വർഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രി മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമായിരുന്നു.
വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്കർ സിങ്ങിനെ അഭിനന്ദിച്ചു. ബി.ജെ.പിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങളോട് അദ്ദേഹം നന്ദിയും പറഞ്ഞു.
ഫെബ്രുവരിയിൽ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പുഷ്കർ ഖതിമ സീറ്റിൽ പരാജയപ്പെട്ടു. തുടർന്ന് പുഷ്കറിന് വിജയിക്കാനായി ബി.ജെ.പിയുടെ ചാംപവത് എം.എൽ.എ കൈലാഷ് ഗെഹ്ടോരി രാജി വെക്കുകയായിരുന്നു. അവിടെ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടാണ് പുഷ്കർ സിങ് ധാമി നിയമ സഭാ അംഗത്വം നിലനിർത്തിയത്. ഒഡിഷയിൽ ബ്രജരാജ് നഗറിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.