‘കടുകെണ്ണ മൂക്കിലൊഴിക്കൂ, കൊറോണ വയറ്റിലെത്തി ആസിഡുമായി ചേർന്ന് ചാവും’ -വിചിത്ര വാദവുമായി രാംദേവ്
text_fieldsന്യൂഡൽഹി: ഗോമൂത്രം സേവിച്ചാൽ കോവിഡിൽ നിന്ന് രക്ഷ നേടാമെന്നതുൾപ്പെടെ കോവിഡിനെ പ്രതിരോധിക്കാമെന്ന പേരി ൽ വ്യാജവും വിചിത്രവുമായ പല അവകാശവാദങ്ങളും ഉയർന്നു വരുന്നുണ്ട്. അത്തരത്തിലുള്ളൊരു വാദവുമായി യോഗ ഗുരു ബാ ബ രാംദേവ്.
കടുകെണ്ണ മൂക്കിലൊഴിച്ചാൽ ശ്വാസനാളിയിൽ കൊറോണ വൈറസ് സന്നിധ്യമുണ്ടെങ്കിൽ അത് വയറ്റിലേക്ക് ഒഴുകിയെത്തുകയും വയറ്റിലെ ആസിഡുമായി ചേർന്ന് ചത്തുപോവുകയും ചെയ്യുമെന്നാണ് രാംദേവിെൻറ അവകാശവാദം. തൊണ്ട ചേർത്തുകൊണ്ടുള്ള ‘ഉജ്ജായ് ശ്വാസം’ എടുത്തുള്ള പ്രാണായാമം കോവിഡിെൻറ പ്രതിരോധിക്കുമെന്നും രാംേദവ് അവകാശപ്പെട്ടു.
‘‘കൊറോണ വൈറസിന് ഉജ്ജായ് എന്ന ഒരു പ്രത്യേകതരം പ്രാണായാമമുണ്ട്. ഇതിൽ നിങ്ങളുടെ തൊണ്ട ചേർത്ത് മൂക്കിലൂടെ ശ്വാസമെടുക്കുക, അൽപനേരം ശ്വാസം പിടിച്ചു നിർത്തുക, ശേഷം പതിയെ പുറത്തേക്ക് വിടുകയാണ് ചെയ്യേണ്ടത്.’’ രാംദേവ് പറഞ്ഞു.
ഇങ്ങനെ ചെയ്യുന്നത് കോവിഡ് ഉണ്ടോ എന്നറിയാനുള്ള സ്വയം പരിശോധനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഹൃദയസംബന്ധമായ പ്രശ്നങ്ങളോ, മാനസിക സമ്മർദമോ, പ്രമേഹമോ ഉള്ളവർക്കും പ്രായമായവർക്കും അവരുടെ ശ്വാസം 30 സെക്കൻഡും ചെറുപ്പക്കാർക്ക് ഒരു മിനിറ്റ് നേരവും പിടിച്ചുവെക്കാം. ഇത് അർഥമാക്കുന്നത് നിങ്ങൾക്ക് ലക്ഷണങ്ങളോടു കൂടിയതും അല്ലാത്തതുമായ കോവിഡ് 19 ഇല്ലെന്നാണ്.’’ രാംദേവ് പറഞ്ഞു.
രാജ്യത്ത് 24000ത്തിൽപരം ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 775 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 5,062 പേർ രോഗമുക്തരായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.