'വാക്സിൻ സർട്ടിഫിക്കറ്റിൽ മാത്രമല്ല, മരണസർട്ടിഫിക്കറ്റിലും നിങ്ങളുടെ ചിത്രം വെക്കൂ'; മോദിയോട് മമത
text_fieldsകൊൽക്കത്ത: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മാത്രമല്ല, മരണസർട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കാൻ മമത ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു മമതയുടെ പ്രതികരണം. കേന്ദ്രത്തിൽനിന്ന് ബംഗാളിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകുന്നില്ലെന്ന് മമത കുറ്റപ്പെടുത്തി.
ഗ്രാമപ്രദേശങ്ങളിൽ കൂടുതൽപേർക്ക് വാക്സിൻ നൽകാതെ പ്രാദേശിക ട്രെയിന്‍ സർവിസുകൾ പോലും നടത്താൻ സാധിക്കുന്നില്ലെന്നും മമത പറഞ്ഞു.
വ്യാഴാഴ്ച കോവിഡ് 19 ലോക്ഡൗൺ ആഗസ്റ്റ് 30 വരെ നീട്ടിയതായി മമത അറിയിച്ചിരുന്നു. ഇളവുകൾ അനുവദിച്ചാണ് ലോക്ഡൗൺ നീട്ടിയത്. രാത്രികർഫ്യൂ രാത്രി 11 മണി മുതൽ അഞ്ചുവരെയാക്കി കുറച്ചു. നേരത്തേ, ഒമ്പതുമുതൽ അഞ്ചുവരെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.