പോണ്ടിച്ചേരി സർവകലാശാലയിൽ സമരംചെയ്‌ത വിദ്യാർഥികൾ കരുതൽ തടങ്കലിൽ
text_fieldsപുതുച്ചേരി: പോണ്ടിച്ചേരി സർവകലാശാലയിൽ ഫീസ് വർധനക്കെതിരെ സമരം നടത്തുന്ന വിദ്യാർഥികളെ പൊലീസ് ബലം പ്രയോഗിച ്ച് നീക്കി കരുതൽ തടങ്കലിലാക്കി. ബുധനാഴ്ച ബിരുദദാനച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്നുണ ്ട്. ഇതിനുമുന്നോടിയായാണ് അഡ്മിൻ ബ്ലോക്കിനു മുമ്പിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ നീക്കിയത്.
വിദ്യാർഥി യൂനിയൻ പ്രസിഡൻറ് പരിചയ് യാദവ് അടക്കമുള്ളവരെ പൊലീസ് വാനിൽ കയറ്റിക്കൊണ്ടുപോയി. പുരുഷ പൊലീസ് പെൺകുട്ടികളെയടക്കം ആക്രമിച്ചതായും പരാതിയുണ്ട്. തിങ്കളാഴ്ച രാത്രിമുതൽ സമരം നടത്തുന്ന വിദ്യാർഥികളെ പൊലീസും സി.ആർ.പി.എഫും തടഞ്ഞ് വെച്ചിരിക്കുകയായിരുന്നു.
200 ശതമാനത്തോളം വർധിപ്പിച്ച ഫീസ് പിൻവലിക്കുക, ബസ് ഫീസ് പിൻവലിക്കുക, പുതുച്ചേരി വിദ്യാർഥികൾക്ക് സംവരണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 20ദിവസമായി രാപ്പകൽ സമരത്തിലാണ് വിദ്യാർഥികൾ. വർധിപ്പിച്ച ഫീസിൽനിന്ന് 20 ശതമാനം കുറക്കാമെന്ന് സർവകലാശാല അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, വർധന പൂർണമായും പിൻവലിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.