പുടിൻ ഇന്നെത്തും; മിസൈൽ കരാറിൽ ഒപ്പുവെച്ചേക്കും
text_fieldsന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ വ്യാഴാഴ്ച ഇന്ത്യയിലെത്തും. റഷ്യയിൽ നിന്ന് എസ്. 400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചേക്കും. റഷ്യൻ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്തുമെന്ന അമേരിക്കൻ ഭീഷണിക്കിടയിലാണ് പുടിെൻറ ഇന്ത്യ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.
19ാമത് ഇന്ത്യ-റഷ്യ വാർഷിക ഉഭയകക്ഷി ഉച്ചകോടിയിൽ പുടിൻ പെങ്കടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായി ചർച്ച നടത്തും. ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്തുമെന്ന അമേരിക്കൻ മുന്നറിയിപ്പ് ഉൾപ്പെടെയുള്ളവ പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചയിൽ വിഷയമാകും. അമേരിക്കൻ ഭീഷണി അവഗണിച്ച് റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.