ഖത്തറിൽനിന്ന് ഇന്ത്യ 12 മിറാഷ് യുദ്ധവിമാനങ്ങൾ വാങ്ങിയേക്കും; ചർച്ച സജീവം
text_fieldsന്യൂഡൽഹി: 12 മിറാഷ് 2000-5 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നൽകാനായി ഖത്തറിൽനിന്നുള്ള പ്രതിരോധ സംഘം ഡൽഹിയിൽ ഇന്ത്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്. നിലവിൽ ഖത്തർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും നല്ല നിലയിൽ പ്രവർത്തിക്കുന്നതുമായ യുദ്ധവിമാനങ്ങളാണ് ഇന്ത്യക്ക് നൽകാനായി തയാറെടുക്കുന്നത്. ഖത്തറിന്‍റെ ഓഫർ ഇന്ത്യ സ്വീകരിച്ചേക്കുമെന്നാണ് വിവരം.
ഖത്തർ നൽകാമെന്നേറ്റ യുദ്ധവിമാനങ്ങളേക്കാൾ മികച്ച മിറാഷ് 2000 ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. എന്നാൽ രണ്ടിന്‍റേയും എൻജിനും പ്രവർത്തന രീതിയും സമാനമാണെന്നതും, പോർവിമാന ശേഖരത്തിന് കൂടുതൽ കരുത്താകുമെന്നതിനാലും കരാറിലേർപ്പെടാൻ സാധ്യതയുണ്ട്. എയർക്രാഫ്റ്റുകൾ കൈമാറാൻ ഖത്തർ 5000 കോടിരൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിൽ കുറവ് വരുത്തണമെന്ന ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
വിമാനത്തിനൊപ്പം മിസൈലുകളും ഫ്ളൈയിങ് ഓപ്പറേഷനുകൾക്കായി അധിക എൻജിനും ഖത്തർ കൈമാറും. ഇവ സ്വീകരിച്ചാൽ വ്യോമസേനക്ക് കൂടുതൽ കരുത്താകുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ പ്രതീക്ഷ. സമാന രീതിൽ നേരത്തെ ഫ്രാൻസിൽനിന്നും ഇന്ത്യ ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും വാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.