ചെരിപ്പിന് ജൂലൈ മുതൽ ഗുണനിലവാര മാനദണ്ഡം
text_fieldsന്യൂഡൽഹി: ചെരിപ്പിന് ഗുണനിലവാര മാനദണ്ഡങ്ങൾ ജൂലൈ ഒന്നു മുതൽ നിർബന്ധമാക്കിത്തുടങ്ങും. നിലവാരമില്ലാത്ത ചെരിപ്പുനിർമാണ സാമഗ്രികൾ ചൈനയിൽനിന്നും മറ്റും ഇറക്കുന്നത് തടയാനെന്നപേരിലാണിത്. 24 ഇനം ചെരിപ്പ്-അനുബന്ധ ഉൽപന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ ചെറുകിട-വൻകിട നിർമാതാക്കൾ അടുത്തമാസം ഒന്നുമുതൽ പാലിക്കേണ്ടതുണ്ടെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) വ്യക്തമാക്കി.
അതേസമയം, ചെറുകിട വിഭാഗക്കാർക്ക് അടുത്ത ജനുവരി ഒന്നുവരെ സാവകാശം കിട്ടും. തുകൽ, പി.വി.സി, റബർ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ഇനം ഏതായിരിക്കണമെന്ന് ബി.ഐ.എസ് വ്യവസ്ഥചെയ്തിട്ടുണ്ട്. സോൾ, ഹീൽ തുടങ്ങിയവയുടെ നിർമാണ മാനദണ്ഡങ്ങളും നിർദേശിച്ചിട്ടുണ്ട്. പി.വി.സി സാൻഡൽ, റബർ ഹവായ്, സ്ലിപ്പർ, പ്ലാസ്റ്റിക്, സ്പോർട്സ് ചെരിപ്പുകൾ, ഷൂ തുടങ്ങിയവക്ക് മാനദണ്ഡങ്ങൾ ബാധകം. ആറു മാസത്തിനകം പട്ടിക വിപുലപ്പെടുത്തി 54 ഇനങ്ങൾ കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.