അസം സർക്കാർ പരീക്ഷയിൽ ഹിന്ദി ഭാഷ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം
text_fieldsദിസ്പൂർ: അസം സർക്കാർ ജോലികൾക്കായുള്ള പരീക്ഷയിൽ ഹിന്ദി ഭാഷയും ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. ഗ്രേഡ് 3, 4 എന്നീ പോസ്റ്റുകളിലേക്കായി 30, 000 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നത്. അഞ്ച് ഭാഷകളിൽ പരീക്ഷ എഴുതാനുള്ള അനുമതിയുണ്ട്. ഇതിൽ ഹിന്ദി ഉൾപ്പെടുത്തിയതിൽ ഉദ്യോഗാർഥികൾ ആശങ്ക അറിയിക്കുകയായിരുന്നു.
ഹിന്ദി ഉൾപ്പെടുത്തിയാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും പരീക്ഷ എഴുതാനാവുകയും അസം സ്വദേശികൾക്കായി മാത്രം ലഭിക്കേണ്ട പോസ്റ്റുകളിലേക്ക് ഇതര സംസ്ഥാനത്തുള്ളവർക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും. നിയമജ്ഞനായ റെയ്ജോർ ദാൽ പാർട്ടി നേതാവ് അഖിൽ ഗോഗോയ് സംഭവത്തെ അപലപിച്ചു.
ഹിന്ദി സംസാരിക്കുന്ന ആളുകൾക്കും സർക്കാർ ജോലി ലഭിക്കണമെന്ന ആർ. എസ്. എസിന്‍റെ തീരുമാനപ്രകാരമാണ് പരീക്ഷയിൽ ഹിന്ദി ഉൾപ്പെടുത്തിയതെന്ന് അസം യൂനിറ്റിന്‍റെ തൃണമൂൽ നേതാവ് രിപുൻ ബോറ അറിയിച്ചു.
ഹിന്ദി ഉൾപ്പെടുത്തിയതിനെ അനുകൂലിച്ചാണ് അസം മന്ത്രി പീയുഷ് ഹസാരിക സംസാരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ചില പോസ്റ്റുകൾക്കായി അപേക്ഷിക്കാനുള്ള അനുമതി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെന്നും അസമികൾ ഡൽഹി, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ പരീക്ഷകൾ എഴുതാറുണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.