കലാം പ്രതിമക്കു മുന്നിൽ ഭഗവദ്ഗീതക്ക് പുറമെ ഖുർആനും ബൈബിളും
text_fieldsരാമേശ്വരം: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിൻെറ പ്രതിമക്കുമുന്നിൽ ഭഗവത് ഗീതയോടൊപ്പം ബൈബിൾ, ഖുർആൻ എന്നിവ കൂടി സ്ഥാപിച്ച് കലാമിന്‍റെ കുടുംബം മാതൃകയായി. കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത കലാം സ്മാരകത്തിലെ പ്രതിമക്കുമുന്നിൽ ഭദവദ് ഗീത വെച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് പ്രതിമക്ക് സമീപം ഒരു ചില്ലുപെട്ടിയിൽ ബൈബിൾ, ഖുർആൻ എന്നിവ കൂടി സ്ഥാപിച്ചത്.
അതേസമയം ഇവ പ്രതിമക്കടുത്ത് സ്ഥാപിക്കുന്നതിന് അനുമതി തേടിയില്ലെന്ന് അവകാശപ്പെട്ടു കൊണ്ട് പ്രാദേശിക ഹിന്ദു സംഘടന രംഗത്തെത്തി. രണ്ടു വിശുദ്ധ ഗ്രന്ഥങ്ങളും ഒൗദ്യോഗിക അനുമതിയില്ലാതെയാണ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഹിന്ദു മക്കൾ കച്ചി നേതാവ് കെ. പ്രഭാകരനാണ് പരാതി നൽകിയത്. ഈ ഗ്രന്ഥങ്ങളെല്ലാം ഞാൻ ബഹുമാനിക്കുന്നു. എന്നാൽ അനുവാദം കൂടാതെ അവ സ്മാരകത്തിൽ സൂക്ഷിക്കുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണം -പ്രഭാകരൻ പറഞ്ഞു.
തമിഴ് ഇതിഹാസ ഗ്രനഥമായ തിരുക്കുറുളിൻെറ കോപ്പിയുെ ഉടൻ തന്നെ പ്രതിമക്കടുത്ത് വെക്കുമെന്ന് കുടുംബം വ്യക്തമാക്കി. കലാം എല്ലാ ഇന്ത്യക്കാരും നേതാവാണെന്നും ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. കലാമിന്റെ സ്മരാകത്തിൽ ഭഗവദ് ഗീത സ്ഥാപിച്ചതിനെതിരെ വൈക്കോ നയിക്കുന്ന എം.ഡി.എംകെയും പി.എം.കെ.യും നേരത്തേ രംഗത്തെത്തിയിരുന്നു. ഗീതക്ക് പകരം തിരുക്കുറൾ വെക്കണമെന്ന് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) ജനറൽ സെക്രട്ടറി വൈകോ, വിടുതൈല ശിരുത്തൈകൾ കക്ഷി (വി.സി.കെ) അധ്യക്ഷൻ തിരുമാളവൻ എന്നിവർ ആവശ്യപ്പെട്ടു.
തിരുവള്ളുവർ രചിച്ച ലോകപ്രശസ്തമായ തിരുക്കുറളിെൻറ മുന്നിൽ ഭഗവദ്ഗീതക്ക് ഒരു പ്രാധാന്യവുമില്ലെന്ന് വൈകോ പറഞ്ഞിരുന്നു. ഗീതക്ക് എന്ത് മാഹാത്മ്യമാണുള്ളതെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണം. എല്ലാ അർഥത്തിലും കലാം ഒരു തമിഴനായിരുന്നു. അദ്ദേഹത്തിെൻറ പ്രതിമക്കു മുന്നിൽ വെക്കാൻ അർഹതപ്പെട്ട ഗ്രന്ഥം തിരുക്കുറളാണ്. ഭഗവദ്ഗീത വെച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നും വൈകോ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂലൈ 27 നാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.