'കുത്തബ് മിനാർ സൂര്യനെ നിരീക്ഷിക്കാൻ വിക്രമാദിത്യ രാജാവ് നിർമിച്ചത്'; വിവാദ പ്രസ്താവനയുമായി മുൻ ഉദ്യോഗസ്ഥൻ
text_fieldsന്യൂഡൽഹി: കുത്തബ് മിനാർ നിർമ്മിച്ചത് രാജ വിക്രമാദിത്യനാണെന്ന വിവാദ പ്രസ്താവനയുമായി പുരാവസ്തു വകുപ്പ് മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മ. സൂര്യനെ നിരീക്ഷിക്കുന്നതിനായാണ് മന്ദിരം നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുത്തബ് മിനാർ സൂര്യ ഗോപുരമാണ്. അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണ് അത് നിർമിച്ചത്. ഇതിന്റെ തെളിവുകൾ തെന്റ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിരവധിതവണ കുത്തബ് മിനാറിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥനാണ് ധരംവീർ സിങ്.
25 ഇഞ്ച് ചെരിവുള്ള ഗോപുരമാണ് കുത്തബ് മിനാർ. സൂര്യനെ നോക്കുന്നതിനായാണ് ഗോപുരം നിർമിച്ചത്. സൂര്യഗ്രഹണം ഈ ഗോപുരത്തിൽ പോയി കണ്ടിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇത് സ്വതന്ത്രമായൊരു കെട്ടിടമാണ്. സമീപത്തെ പള്ളിയുമായി ഇതിന് ബന്ധമൊന്നുമില്ല. വടക്ക് ഭാഗത്തേ നോക്കിയാണ് കുത്തബ് മിനാറിന്റെ നിൽപ്പ്. ധ്രുവനക്ഷത്രത്തെ കാണുന്നതിനായാണ് ഇങ്ങനെയൊരു രൂപകൽപ്പന വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.