Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Racial slur case Arunachal court grants bail to Punjab YouTuber
cancel
Homechevron_rightNewschevron_rightIndiachevron_rightഎം.എൽ.എക്കെതിെര വംശീയ...

എം.എൽ.എക്കെതിെര വംശീയ പരാമർശം; അറസ്റ്റിലായ യുട്യൂബർക്ക്​ ജാമ്യം

text_fields
bookmark_border

ലുധിയാന: അരുണാചൽ പ്രദേശിൽ എം.എൽ.എക്കെതിരെ വംശീയ പരാമർശം നടത്തിയതിന്​ അറസ്റ്റിലായ യുട്യൂബർക്ക്​ ജാമ്യം. ലുധിയാന സ്വദേശിയായ യുട്യൂബർ പരസ്​ സിങ്ങിനാണ്​ അരുണാചൽ പ്രദേശ്​ കോടതി ജാമ്യം അനുവദിച്ചത്​.

കോൺഗ്രസ്​ എം.എൽ.എയും മുൻ കേന്ദ്രമന്ത്രിയുമായ നിനോങ്​ എറിങ്ങിനെതിരെയായിരുന്നു പരസിന്‍റെ അധിക്ഷേപം. 10,000രൂപയുടെ വ്യക്തിഗത ജാമ്യത്തിലാണ്​ പരസ്​ പുറത്തിറങ്ങിയത്​.

മേയ്​ 26നാണ്​ ലുധിയാന പൊലീസിന്‍റെ സഹായ​ത്തോടെ പ്രത്യേകസംഘം 21കാരനായ പരസ​ിനെ അറസ്റ്റ്​ ചെയ്യുന്നത്.

പ്രധാനമന്ത്രിക്ക്​ നരേന്ദ്രമോദി എറിങ്​ 'ബാറ്റിൽഗ്രൗണ്ട്​സ്​ മൊബൈൽ ഇന്ത്യ' എന്ന ഗെയിം ​നിരോധിക്കണമെന്നാവശ്യപ്പെട്ട്​ കത്തെഴുതിയിരുന്നു. അതിൽ അഭി​പ്രായം രേഖപ്പെടുത്തി പരസ്​ പുറത്തിറക്കിയ വിഡിയോയാണ്​ വിവാദമായത്​.

എറിങ് കാഴ്ചയിൽ ഇന്ത്യക്കാരനെപ്പോലെയല്ല, അരുണാചൽ പ്രദേശ്​ ഇന്ത്യയുടെ ഭാഗമല്ല ചൈനയുടേതാണ്​ -എന്നായിരുന്നു പരസിന്‍റെ പരാമർശം.

പരസിന്‍റെ പരാമർശത്തിനെരിരെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന്​ മേയ്​ 24ന്​ വംശീയ പരാമർശത്തിനും അരുണാചൽ പ്രദേശിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിനും എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്​.

വിവാദങ്ങൾക്ക്​ പിന്നാലെ പരസും മാതാവും ക്ഷമ ചോദിച്ച്​ വിഡിയോ പുറത്തിറക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Racial slur casePunjab YouTuberNinong EringParas SinghArunachal Pradesh
News Summary - Racial slur case Arunachal court grants bail to Punjab YouTuber
Next Story