Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതിർന്ന കോൺഗ്രസ്​...

മുതിർന്ന കോൺഗ്രസ്​ നേതാവ്​ രാധാകൃഷ്​ണ വിഖെ പാട്ടീൽ പാർട്ടി വിട്ടു

text_fields
bookmark_border
radhakrishna-vikhe-pattil
cancel

മുംബൈ: മഹാരാഷ്​ട്രയിലെ മുതിർന്ന കോൺഗ്രസ്​ നേതാവ്​ രാധാകൃഷ്​ണ വിഖെ പാട്ടീൽ പാർട്ടി വിട്ടു. ലോക്​സഭ തെരഞ്ഞെ ടുപ്പിൽ കോൺഗ്രസി​​െൻറ ദയനീയമായ പ്രകടന​ത്തെ തുടർന്നാണ്​ പാർട്ടി വിടുന്നത്​. അദ്ദേഹം ഉടൻ ബി.ജെ.പിയിൽ ചേർ​ന്നേ ക്കുമെന്നാണ്​ സൂചന. പത്തോളം എം.എൽ.എമാരും രാധാകൃഷ്​ണ വിഖെ പാട്ടീലിനൊപ്പം പാർട്ടി വി​ട്ടേക്കുമെന്നാണ്​ റിപ്പോർട്ട്​​. നവംബറിൽ സംസ്ഥാനത്ത്​ നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ്​ വിഖെ പാട്ടീലി​​െൻറ രാജി.

രാധാകൃഷ്​ണ വി​െഖ പാട്ടീലിന്​ ബി.​െജ.പി കാബിനെറ്റ്​ പദവി വാഗ്​ദാനം ചെയ്​തിട്ടുണ്ടെന്നും സൂചനയുണ്ട്​. വിഖെ പാട്ടീലി​​െൻറ മകൻ സുജയ്​ വി​െഖ പാട്ടീൽ നേരത്തെ കോൺഗ്രസ്​ വിട്ട്​ ബി.​െജ.പിയിൽ ചേരുകയും ലോക്​സഭ തെരഞ്ഞെടുപ്പിൽ അഹമ്മദാബാദ്​ സീറ്റിൽ ബി.​െജ.പി സ്ഥാനാർഥിയായി വിജയിക്കുകയും ​െചയ്​തിരുന്നു.

അഹമ്മദാബാദ്​ സീറ്റ്​ മകനു വേണ്ടി വിഖെ പാട്ടീൽ ആവശ്യ​പ്പെ​ട്ടെങ്കിലും എൻ.സി.പിക്ക്​ അനുവദിച്ച സീറ്റ്​ആയതിനാൽ കോൺഗ്രസ്​ നൽകിയിരുന്നില്ല. ഇതേ തുടർന്നായിരുന്നു സുജയ്​ വിഖെ പാട്ടീൽ പാർട്ടി വിട്ടത്​. മകൻ​ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചപ്പോൾ ​വിഖെ പാട്ടീൽ എൻ.സി.പി സ്ഥാനാർഥിക്കെതിരെ പ്രചാരണം നടത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmaharashtraCongress leadermalayalam newsindia newsRadhakrishna Vikhe Patil
News Summary - Radhakrishna Vikhe Patil Quits from Congress -india news
Next Story