റഫാൽ: ഹരജികൾ ചീഫ് ജസ്റ്റിസ് പരിഗണിക്കും
text_fieldsന്യൂഡൽഹി: 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നരേന്ദ്ര മോദി സർക്കാറിെൻറ തീരുമാനവുമായി ബന്ധപ്പെട്ട് അഡ്വ. വിനീത് ഡാണ്ട സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും. ഫ്രാൻസുമായി ഉണ്ടാക്കിയ കരാറിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ കൗൾ, കെ.എം. ജോസഫ് എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ബുധനാഴ്ച കേൾക്കും.
യു.പി.എ സർക്കാറിെൻറയും എൻ.ഡി.എ സർക്കാറിെൻറയും കാലത്തെ കരാറുകളും ആ കരാറുകളിലെ വിലയുടെ താരതമ്യവും ലഭ്യമാക്കണമെന്ന് പുതുതായി ഹരജി സമർപ്പിച്ച അഡ്വ. വിനീത് ഡാണ്ട ഹരജിയിൽ ആവശ്യപ്പെട്ടു.
ഫ്രാൻസിലെ ദസോ ഏവിയേഷൻ റിലയൻസുമായുണ്ടാക്കിയ കരാറിെൻറ വിശദാംശങ്ങൾ ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
റഫാൽ ഇടപാടിൽ ക്രമക്കേടുള്ളതിനാൽ കരാർതന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മനോഹരിലാൽ ശർമ നേരേത്ത നൽകിയ ഹരജിയും ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. രണ്ടു സർക്കാറുകൾ തമ്മിലുള്ള ഇടപാടുകൾക്ക് പാർലമെൻറിെൻറ അംഗീകാരം വേണമെന്ന ഭരണഘടനയുടെ 253ാം അനുച്ഛേദം റഫാൽ കരാറിൽ ലംഘിച്ചുവെന്ന് ശർമ തെൻറ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. റഫാൽ കരാർ അഴിമതിയുടെ അനന്തരഫലമായുണ്ടായതാണെന്നും അതിനാൽ റദ്ദാക്കണമെന്നും ഹരജിയിലുണ്ട്.
റഫാൽ ഇടപാടിനെതിരെ മുമ്പ് കോൺഗ്രസിലുണ്ടായിരുന്ന തഹ്സീൻ പൂനവാല കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ച മറ്റൊരു ഹരജിയും സുപ്രീംകോടതിയിലുണ്ട്. ജസ്റ്റിസ് ലോയ കേസിൽ തഹ്സീൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് പ്രയോജനപ്രദമായെന്ന ആക്ഷേപമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.