റഫാൽ: രേഖകൾ മോഷ്ടിച്ചതു തന്നെയെന്ന് എ.ജി
text_fieldsന്യൂഡൽഹി: റഫാൽ പോർ വിമാന ഇടപാടിൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രേഖകൾ മോഷ്ടിച്ചതു തന്നെയെന്ന് അറ്റോർണി ജ നറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയിൽ. അനുമതി ഇല്ലാതെയാണ് കോടതിയിൽ റഫാൽ രേഖകൾ ഹാജരാക്കിയിരിക്കുന്നത്. ഒൗദ്യോഗിക രഹസ്യ സ്വഭാവമുള്ള രേഖകൾ അനുമതി ഇല്ലാതെ പരസ്യമാക്കാനാവില്ല. ഇൗ രേഖകൾ മോഷ്ടിച്ചതു തന്നെയാണെന്നും എ.ജി വാദിച്ചു. വിവരാവകാശ നിയമത്തിലെ 123 വകുപ്പ് പ്രകാരം ഒൗദ്യോഗിക രഹസ്യ രേഖകൾ ബന്ധപ്പെട്ട വകുപ്പിെൻറ അനുമതി ഇല്ലാതെ കോടതിയിൽ സമർപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം വാദിച്ചു. റഫാൽ പുനഃപരിശോധനാ ഹരജികൾ പരിഗണിക്കുന്നതിനിടെയാണ് എ.ജി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ഇതിനകം പ്രസിദ്ധീകരിച്ച രേഖകൾക്ക് രഹസ്യ സ്വഭാവമില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ചു.എന്ത് രഹസ്യാത്മകതയാണ് പ്രസിദ്ധീകരിക്കപ്പെട്ട രേഖകളുടെ കാര്യത്തിൽ പറയാനുള്ളതെന്ന് ജസ്റ്റിസ് എ.കെ കൗൾ ചോദിച്ചു. നിലവിൽ അവ പരസ്യ രേഖകളാണെന്നും ജസ്റ്റിസ് നീരീക്ഷിച്ചു.
ഒൗദ്യോഗിക രഹസ്യ നിയമത്തെ മറികടക്കാൻ വിവരാവകാശ നിയമത്തിന് കഴിയുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവരാവകാശ നിയമത്തിെൻറ 24ാം വകുപ്പ് പ്രകാരം ഒൗദ്യോഗിക രഹസ്യവിവര നിയമത്തെ മറികടക്കാമെന്നും ജസ്റ്റിസ് കെ.എം ജോസഫ് അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെ രേഖകൾ വിവരാവകാശ നിയമത്തിനു കീഴിൽ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരജി വിധി പറയാൻ മാറ്റി വെച്ചു. മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവരാണ് റഫാൽ ഇടപാടിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.