റാഫേൽ ഇടപാടിൽ ‘കേന്ദ്രം കള്ളം പറയുന്നു’ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: 58,000 കോടിയുടെ റാഫേൽ ഇടപാടിൽ കേന്ദ്രസർക്കാർ രാജ്യത്തോട് കള്ളംപറയുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വൻ അഴിമതിയിൽ കാവൽക്കാരനല്ല, പങ്കാളി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാമെന്ന് ഫ്രഞ്ച് പ്രസിഡൻറ് തന്നോട് പറഞ്ഞതാണെന്നും രാഹുൽ ആരോപിച്ചു. ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ പെങ്കടുത്ത് നടത്തിയ പ്രസംഗത്തിലായിരുന്നു കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം.
യുദ്ധവിമാനങ്ങളുടെ നിർമാണച്ചെലവ് ഉൾപ്പെടെ വിവരങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് നിരന്തരം ആവശ്യമുന്നയിച്ചിട്ടും ഫ്രഞ്ച് സർക്കാറുമായുള്ള രഹസ്യ കരാർ പ്രകാരം പരസ്യമാക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
‘‘അദ്ദേഹം പുഞ്ചിരിക്കുന്നത് കാണുന്നു. അതിൽ ആശങ്ക നിഴലിക്കുന്നുണ്ട്. എെൻറ കണ്ണുകളിലേക്ക് നോക്കുന്നതിനു പകരം വിദൂരത്തേക്കാണ് കണ്ണു നട്ടിരിക്കുന്നത്’’ -ഭരണപക്ഷത്തെ ചൊടിപ്പിച്ച് രാഹുൽ പറഞ്ഞു. ‘‘ഫ്രഞ്ച് പ്രസിഡൻറിനെ നേരിൽക്കണ്ട് ഇരുരാജ്യങ്ങളും തമ്മിൽ കരാറുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. എന്നാൽ, അങ്ങനെയൊന്നില്ലെന്നായിരുന്നു മറുപടി.
പ്രധാനമന്ത്രിയുടെ സമ്മർദത്തിനു വഴങ്ങി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ കള്ളംപറയുകയാണ്. ആർക്കാണ് സഹായം ലഭിക്കുന്നത്. എന്തിനാണ് ഇൗ സഹായം? രാജ്യത്തോട് മറുപടി പറയണം’’ -അദ്ദേഹം ആഞ്ഞടിച്ചു. രാഹുലിെൻറ വാദങ്ങൾ പ്രതിരോധ മന്ത്രി നിഷേധിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ കരാർ 2008ൽ നിലവിലുള്ളതാണെന്നും അതനുസരിച്ചാണ് റാഫേൽ ഇടപാടെന്നും മന്ത്രി പറഞ്ഞു.
നിർമല സീതാരാമെൻറ വാദം ന്യായീകരിച്ച് ഫ്രാൻസും രംഗത്തെത്തി. സുരക്ഷ വിഷയങ്ങളിൽ വിവരം രഹസ്യമാക്കിവെക്കാൻ കരാർ അനുശാസിക്കുന്നുവെന്നും അതിനാൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും ഫ്രഞ്ച് സർക്കാർ പുറത്തുവിട്ട വാർത്തക്കുറിപ്പ് പറയുന്നു.
റാഫേൽ അഴിമതി: രാഹുലിന്റെ ആരോപണം അസത്യം -പ്രതിരോധ മന്ത്രി
ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. രാഹുലിന്റെ ആരോപണം അസത്യമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ട റാഫേൽ കരാറിന്റെ വ്യവസ്ഥകളെല്ലാം വെളിപ്പെടുത്താനാവില്ല. ഫ്രഞ്ച് പ്രസിഡന്റ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു.
#WATCH Rahul Gandhi winked after hugging PM Narendra Modi in Lok Sabha earlier today #NoConfidenceMotion pic.twitter.com/206d6avU07
— ANI (@ANI) July 20, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.